E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:15 AM IST

Facebook
Twitter
Google Plus
Youtube

More in Gulf This week

യുഎഇയിലെ കരാട്ടെ കൂട്ടായ്മ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കരാട്ടെ ഒരുമിപ്പിച്ച ഒരു കൂട്ടായ്മയുണ്ട യുഎഇയില്‍. നാട്ടില്‍ ഒരേ സ്ഥാപനത്തില്‍ കരാട്ട അഭ്യസിച്ച് ബ്ലാക്ക് ബെല്‍റ്റ് സ്വന്തമാക്കിയ മലയാളികളാണ് ഈ കൂട്ടായ്മയിലെ അംഗങ്ങള്‍... പ്രവാസത്തിന്‍റെ തിരക്കിനിടിയിലും കരാട്ടെയയും സൗഹൃദത്തെയും ഇവര്‍ കൈവിടുന്നില്ല.

ഒട്ടേറെ അലുംനികള്‍ നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ കരാട്ടെ സെന്‍ററിന്‍റെ പേരിലുള്ള കൂട്ടായ്മ അപൂര്‍വമായിരിക്കും. ഒരേ സമയത്ത് ഒരു സ്ഥാപനത്തില്‍ പഠിച്ച് ബ്ലാക്ക് ബെല്‍റ്റ് നേടിയവരുടെ കൂട്ടായ്മ. സ്വന്തം കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിനൊപ്പം നാടിന്‍റെ വികസനത്തിലും പങ്കാളികളാകുന്നു ഇവര്‍.

കരാട്ടെയെ നെഞ്ചിലേറ്റിയവരാണിവര്‍. പ്രവാസത്തിലേക്കുള്ള ചുവടുമാറ്റത്തിലും കരാട്ടെയില്‍ ഇവരുടെ ചുവടുകള്‍ പിഴയ്ക്കുന്നില്ല. ഇവരെ ഒന്നിച്ചു നിര്‍ത്തുന്നതും, മുന്നോട്ട് നയിക്കുന്നതുമെല്ലാം കരാട്ടെ തന്നെയാണ്.

ഗുരുവായൂരിനടത്തുള്ള ഞമനേങ്ങാടും പരിസര പ്രദേശങ്ങളിലുമുള്ളവരാണ് ഈ കൂട്ടായ്മയിലുള്ളവര്‍. ഒരുമിച്ച് ഒരുകാലത്ത് കരാട്ടെ അഭ്യസിച്ചവര്‍. ജീവിതം തേടി നാടിനെ പിറകില്‍ വിട്ട് പ്രവാസത്തിലേക്ക് ചേക്കേറിയപ്പോഴും ഇവര്‍ കരാട്ടെയെ മറന്നില്ല. കരാട്ടെ സമ്മാനിച്ച സൗഹൃദങ്ങളെയും.

യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്യുന്ന ഇവര്‍ എല്ലാ തിരക്കുകള്‍ക്കും അവധി നല്‍കി മാസത്തില്‍ ഒരു ദിവസം ഒത്തുകൂടും. പഴയ അടുവുകള്‍ പൊടിതട്ടിയെടുക്കും. സൗഹൃദം പങ്കുവയ്ക്കും. കരാട്ടെ പരീശീലിക്കും. ഈ കൂട്ടായ്മയിലെ എല്ലാവര്‍ക്കും കരാട്ടെയില്‍ ബ്ലാക് ബെല്‍റ്റ് ഉണ്ടെന്നതാണ് ഒരു സവിശേഷത. ശാരീരിക ക്ഷമത നിലനിര്‍ത്തുന്നതിനൊപ്പം നാട്ടോര്‍മകളിലേക്കുള്ള ഒരു തിരികെ യാത്രകൂടിയാണ് ഇവര്‍ക്ക് ഈ കരാട്ടെ കൂട്ടായ്മ.

ഒന്നര പതിറ്റാണ്ടിലധികമായി ഈ കൂട്ടായ്മ ഇവിടെയുണ്ട്. യുഎഇയുടെ വിവിധ ഭാഗങ്ങളിലായി വിവിധ ജോലികള്‍ ചെയ്യുന്നവരെ ഒരുമിച്ച് കൂട്ടുകയായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. ഇതില്‍ കരാട്ടെ ഒരു പ്രഫഷനാക്കിയത് വളരെ കുറച്ച് പേര്‍ മാത്രമാണ്.

ജീവിത സാഹചര്യങ്ങള്‍ പ്രവാസത്തിന്‍റെ വ്യത്യസ്ത മേഖലകളിലേക്ക് നയിച്ചപ്പോഴും ഇവര്‍ ആയോധനകലയെ കൈവെടിഞ്ഞില്ല. ഇക്കാര്യത്തില്‍ പരിശീലകന്‍ മനോജിന്‍റെ ഉപദേശം ഇവര്‍ ഇതുവരെ തെറ്റിച്ചിട്ടില്ല.

കരാട്ടെയിലെ മികവു മൂലമാണ് ഈ സംഘത്തില്‍ പലര്‍ക്കും ഗള്‍ഫില്‍ മികച്ച ജോലി ലഭിച്ചത്. ജോലി സാധ്യതകള്‍ക്ക് അപ്പുറം കരാട്ടെ എന്ന ആയോധനകലയ്ക്ക് ഒരുപാട് ഗുണവശങ്ങളുണ്ടെന്ന് ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു. സാമൂഹ്യസേവന പ്രവര്‍ത്തനങ്ങളിലും ഇവര്‍ സജീവമായി തന്നെ നിലകൊള്ളുന്നു.

ആയോധന കലകള്‍ ശരീരത്തിന് മാത്രമല്ല കരുത്തേകുന്നത്, മനസിനും കൂടിയാണ്. ഈ മനക്കരുത്താണ് പ്രതിസന്ധികളെ തോല്‍പിച്ച് മുന്നേറാന്‍ ഇവര്‍ ഓരോരുത്തര്‍ക്കും ഊര്‍ജമാകുന്നത്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :