E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:15 AM IST

Facebook
Twitter
Google Plus
Youtube

More in Gulf This week

പുതുതലമുറയ്ക്ക് വിസ്മയമായി പഴമയുടെ ശീലക്കാഴ്ച

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

നാട്ടിലെ മഴയും നാട്ടുകാഴ്ചകളും കാണാനാകാതെ പോയ പ്രവാസികള്‍ക്കായി അല്‍പം നാട്ടുവിശേഷമാണ് ഇനി. ഒരു കാലത്ത് കേരളത്തിലെ വീടുകളിലെ അടുക്കളകളില്‍ ഉപയോഗിച്ചിരുന്നതും എന്നാല്‍ ഇന്ന് അങ്ങനെ ഉപയോഗിക്കാത്തതുമായി ഒരു പിടി വീട്ടുപകരണങ്ങളുടെ പ്രദര്‍ശന കാഴ്ചയാണിത്. ഈ ദൃശ്യങ്ങള്‍ കണ്ടു കഴിയുന്പോള്‍ എല്ലാവരുടെ മനസില്‍ അല്‍പം നൊസ്റ്റാള്‍ജിയ തോന്നും എന്നുറപ്പ്.

പുതുതലമുറയ്ക്ക് എന്താണെന്നറിയാത്ത മലയാളി വീടുകളിലെ അടുക്കള കാഴ്ചകളാണിത്. കോണ്ക്രീറ്റ് കാടുകളും ഫ്ളാറ്റ് സംസ്കാരവും മലയാളിയുടെ ജീവിതത്തില്അധിനിവേശം നടത്തിയപ്പോള്നമുക്ക് നഷ്ടമായ ചില ശീലങ്ങള്കൂടിയാണിത്. പുതുതലമുറയ്ക്ക് വിസ്മയവും പഴയ തലമുറയ്ക്ക് ഗൃഹാതരുത്വവും സമ്മാനിക്കുന്ന ശീലക്കാഴ്ചകള്.

പഴംകാഴ്ചകള്കാണേണ്ടവര്ആദ്യമെത്തുന്നത് ഈ കുടിലിന്റെ മുറ്റത്തേക്കാണ്. മുറ്റത്ത് തൂക്കണാം കരുവി കൂടുകൂട്ടിയ ചെറിയ മരം. കിണറും വെള്ളം കോരാനുള്ള പാളത്തൊട്ടിയും. വീടിന്റെ കോലായയില്തൂങ്ങി നില്ക്കുന്ന ശരറാന്തല്. കരി മെഴുകിയ തറ. ഇനി വീടിനകത്തേക്ക്. അകത്തേക്ക് കയറുന്പോള്തന്നെ വരവേല്ക്കുന്നത് ചാരു കസേരയും വിശറിയുമാണ്. ഓരോ കാഴ്ചയുടെയും വിശദാംശങ്ങള്പുതിയ തലമുറയ്ക്ക് പറഞ്ഞു കൊടുത്ത് മുതിര്ന്നവര്പഴയ കാഴ്ചകളുടെ സന്തോഷം പങ്കിടുന്നു.

കുടിലിന്റെ അകമുറിയില്പഴയകാല വീട്ടുപകരണങ്ങളുടെ വിശാലമായ കാഴ്ചകള്.  ചിരവ, അരിയളക്കുന്ന നാഴി, ഇടങ്ങഴി, വെള്ളം വെയ്ക്കുന്ന കിണ്ടിയും മൊന്തയും. കുടിലിന്റെ മൂലയില്പനന്പ് ചുരുട്ടി വച്ചിരിക്കുന്നു. പലതരത്തിലുള്ള മണ്ണെണ്ണ വിളക്കുകളും മണ്കലങ്ങളും കുട്ടകളും കാഴ്ചയുടെ ഗൃഹാതുരത്വം കൂട്ടുന്നു. മുളങ്കോലുകൊണ്ടുള്ള പുട്ടുകുറ്റി, അടച്ചുവാറ്റി, മുറം എന്നിവയും നടുമുറിയിലെ പനന്പില്നിരത്തിയിരിക്കുന്നു. 

ഇനി അടുക്കളയിലേക്ക് കയറിയാല്കല്ലടുപ്പിലെ മണ്കലത്തില്തിളച്ചു മറിയുന്ന കഞ്ഞി. അടുപ്പിന് നേരെ മുകളിലുള്ള ചേരില്വിറകുണങ്ങുന്നു. തൊട്ടുചേരെ ഉണക്കമീന്സൂക്ഷിക്കാനുള്ള മീന്കുട്ട. പാതകത്തില്കലം ഇറക്കി വയ്ക്കാനുള്ള തിരികയും മണ്ണെണ്ണ വിളക്കും. കുടിലിന്റെ അടുക്കള വാതിലില്  തൂക്കിയിട്ടിരിക്കുന്ന ചിരട്ട നിറയെ ഉമിക്കരി. ടൂത്ത് പേസ്റ്റുകൊണ്ട് മാത്രം പല്ലു തേച്ചിട്ടുള്ള പുതിയ തലമുറ കുട്ടികള്ക്ക് ഉമിക്കരിയും അതിന്റെ ഔഷധഗുണങ്ങളും അദ്ഭുതമായി. പഴം കാഴ്ചകളും പ്രകൃതിയോട് ഇണങ്ങി നില്ക്കുന്ന നാടന്സാങ്കേതിക വിദ്യകളും കണ്ടപ്പോള്പുതുതലമുറയ്ക്ക് അദ്ഭുതവും അതിശയവും. പ്രവാസത്തിലേക്ക് ജനിച്ചു വീണ ഈ കുട്ടികള്നാട്ടിലെ അവധിക്കാലങ്ങളില്പോലും ഇവയൊന്നും കണ്ടിട്ടില്ല.

അരകല്ലും പാളത്തൊപ്പിയും ഉള്പ്പെടെ പലതും നാട്ടില്നിന്നെത്തിച്ചാണ് ദുബായിലെ പുതുതലമുറയ്ക്ക് മുന്പില്വിസ്മയം സൃഷ്ടിച്ചത്. ദുബായ് സെന്റ് തോമസ് ഓര്ത്തഡോക്സ് പള്ളിയില്സംഘടിപ്പിച്ച വേനല്ശിബിരം അവധിക്കാല ക്യാംപിന്റെ ഭാഗമായിട്ടായിരുന്നു കേരളപ്പഴമയുടെ കാഴ്ചകളൊരുക്കിയത്. ഇതിനു പുറമേ വിവിധ തരത്തിലുള്ള സ്റ്റാംപുകളുടെയും നാണയങ്ങളുടെയും പ്രദര്ശനവും ഉണ്ടായിരുന്നു. നാലു നൂറ്റാണ്ട് പഴക്കമുള്ള നാണയങ്ങളും, ഇന്ന് പ്രചാരത്തിലില്ലാത്ത കറന്സികളും ഒക്കെയായിരുന്നു ഈ പ്രദര്ശനത്തിലെ ആകര്ഷണം. പ്രവാസജീവിതം നയിക്കുന്പോഴും പിറന്ന നാടിന്റെ നാട്ടറിവുകളിലേക്ക് നമ്മുടെ കുട്ടികളെ കൈപിടിച്ചു നടത്തുന്നതായിരുന്നു ഈ വേറിട്ട പ്രദര്ശനം.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :