ത്രിമാന ചിത്രരചനയില്‍ പുതിയ പരീക്ഷണങ്ങള്‍ തീര്‍ക്കുന്ന മലയാളി ദമ്പതികളാണ് ലിംനേഷും ജിന്‍സിയും. ബഹ്റൈനില്‍ നിന്നുള്ള ഈ ദമ്പതികളുടെ ചിത്രകലയിലെ ത്രിമാന കാഴ്ചകളാണ് ഇനി.
ഒരു കാഴ്ചയുടെ പലമാനങ്ങളാണ് ലിംനേഷിന്റെയും ജിന്‍സിയുടെയും ചിത്രങ്ങള്‍. വരയുടെ ത്രിമാനലോകമാണത്. വരയും വര്‍ണങ്ങളും മാത്രമല്ല മനക്കണക്കിന്റെ കണിശത കൂടി വേണം ഈ ചിത്രങ്ങള്‍ക്ക്. കാഴ്ചക്കാര്‍ക്ക് ആസ്വാദ്യതയുടെ വേറിട്ട അനുഭവം സമ്മാനിക്കുകയാണ് ഈ ചിത്രങ്ങള്‍.
വിദേശരാജ്യങ്ങളില്ഏറെ ജനപ്രിയമെങ്കിലും മലയാളികള്അധികം കടന്നു ചെല്ലാത്ത മേഖലയാണിത്. അവിടെ വ്യക്തിമുദ്ര പതിപ്പിക്കുകയാണ് ലിംനേഷും ജിന്‍സിയും. കഠിനാധ്വനവും കണിശതയും ഏറെ വേണം ഇത്തരം ചിത്രങ്ങളൊരുക്കാന്‍. ഒരു ചിത്രം വരച്ച്, ്ത്തരമൊരു വസ്തു യഥാര്ഥത്തില്അവിടെയുണ്ടെന്ന പ്രതീതി സൃഷ്ടിക്കുന്നവയാണ് ത്രിമാന ചിത്രങ്ങള്‍.
ത്രിമാന ചിത്രരചനയില്ഒരു പിടി ലോകറെക്കോര്‍ഡുകളും ലിംനേഷിന്റെ പേരിലുണ്ട്. ബഹ്റൈനില്ചെയ്ത ത്രീഡി പെയിന്റിങ്ങും മുംബൈയിലെ കഫേ മൊസേക് പെയിന്റിങ്ങും ഒക്കെ ഇതില്‍പെടും. ബഹ്റൈനിലെ അല്‍നജ്മ ക്ലബ്ബില്‍120 പേര്നാലു മണിക്കൂര്‍കൊണ്ട് വരച്ച ത്രീഡി അനാമോര്‍ഫിക് ചിത്രമാണ് റെക്കോര്‍ഡ് പുസ്തകത്തില്ഇടം പിടിച്ചത്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്തെന്ഡുല്ക്കര്ക്ക് വേണൡ്ടിയാണ് 112ു കപ്പുകള്കൊണ്ട് കഫേ മൊസേക് പെയിന്റിങ് ഒരുക്കിയത്.
ഒരു ചിത്രത്തെ മൂന്നു വ്യത്യസ്ത കോണുകളില്‍നിന്ന് നോക്കുന്പോള്വ്യത്യസ്ത സൃഷ്ടികളായി അനുഭവപ്പെടുന്ന ക്യൂബിക് ത്രീഡി പെയിന്റിങ്ങാണ് ലിംനേഷിന്റെ മാസ്റ്റര്‍പീസ്.
ബഹ്റൈനില്ആഭ്യന്തരമന്ത്രാലയത്തില്ഉദ്യോഗസ്ഥനായ ലിംനേഷിന്റെ ഭാര്യ ജിന്‍സിയും മികച്ച ചിത്രകാരിയാണ്. ത്രീഡി പെയിന്റിങ്ങിനൊപ്പം എണ്ച്ഛായത്തിലും ജലച്ഛായത്തിലുമൊക്കെ ജിന്‍സി മനോഹര ചിത്രങ്ങളൊരുക്കും.
ഒട്ടേറെ ലോകരാജ്യങ്ങളിലെ ത്രിമാന ചിത്രരചനാ ഉല്സവങ്ങളില്ഇവര്പങ്കെടുത്തിട്ടുണ്ട്. ഇറ്റലി, ഫ്രാന്‍സ്, പോളണ്ട്, അമേരിക്ക, ജര്‍മനി എന്നിവിടങ്ങളിലും ഇവരുടെ പെരുമ എത്തിക്കഴിഞ്ഞു.
പ്രവാസ ജീവിതം സമ്മാനിക്കുന്ന ജീവിതക്കാഴ്ചകളാണ് കാഴ്ചയുടെ പലമാനങ്ങളൊരുക്കാന്ഇവര്ക്ക് ഊര്‍ജമാകുന്നത്. ആ പ്രവാസ ജീവിതക്കാഴ്ചകളുടെ ത്രിമാന മുഖങ്ങള്ഇനിയും ഇവരുടെ കാന്വാസില്വിരിയും.