E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:15 AM IST

Facebook
Twitter
Google Plus
Youtube

More in Gulf This week

പ്രാർഥനാനിർഭരമായ റമസാന്റെ പത്തുദിവസങ്ങൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കാരുണ്യത്തിന്‍റെ നിറവിലാണ് റമസാന്‍. വിശ്വാസികളെ സംബന്ധിച്ചിടത്തോളം ആത്മസംസ്കരണത്തിന്‍റെ കാലവും. ഒരു മാസം നീളുന്ന റമസാന്‍റെ ആദ്യ പത്തു ദിവസങ്ങളെ അനുഗ്രഹത്തിന്‍റെ പത്തായാണ് അറിയപ്പെടുന്നത്.

വിശ്വാസി സമൂഹത്തിന് അനിര്‍വചനീയമായ ആത്മഹര്‍ഷം സമ്മാനിച്ചുകൊണ്ട് റമസാന്‍ഒരാഴ്ച പിന്നിടുന്നു. കാരുണ്യത്തിന്‍റെ പത്തു ദിനങ്ങളാണ് കടന്നുപോകുന്നത്. രണ്ടാം ഘട്ടം പാപമോചനത്തിന്‍റേതും. നരകമോചനത്തിന്‍റേതായാണ് അവസാന പത്തു ദിനങ്ങളെ അറിയപ്പെടുന്നത്. ആദ്യ പത്തില്‍ അനുഗ്രഹം തേടുന്ന വിശ്വാസികള്‍,  ചെയ്തുപോയ തെറ്റുകള്‍ ഏറ്റുപറഞ്ഞ് പാപമോചനത്തില് ഊന്നല്‍നല്‍കുകയാണ് രണ്ടാം ഘട്ടത്തില്‍ചെയ്യുന്നത്. മൂന്നാം ഘട്ടത്തില്‍ നരകമോചനത്തിനായി പ്രാര്‍ഥിച്ച് സ്വര്‍ഗത്തില്‍ഇടംപിടിക്കുകയാണ് ലക്ഷ്യം.

അല്ലാഹുവിന്‍റെ അചഞ്ചലമായ കാരുണ്യവര്‍ഷത്തിനായി പ്രാര്‍ഥനാനിരതരാണ് വിശ്വാസികള്‍. പിന്നിട്ട ജീവിതത്തെക്കുറിച്ച് ആത്മവിചിന്തനം നടത്തുന്നതോടൊപ്പം ഭാവിയിലേക്കുള്ള ഊര്‍ജം നേടാനുള്ള അസുലഭ അവസരം. തിരക്കുപിടിച്ച ജീവിതത്തിനിടയിലെ പാപങ്ങള്‍ കഴുകി ശുദ്ധമായ മനസോടെ ദൈവത്തിന്‍റെ സാമീപ്യം നേടാനുള്ള ഈ അവസരം പരമാവധി ഉപയോഗപ്പെടുത്താനുളള ശ്രമത്തിലാണ് വിശ്വാസികള്‍. ഇതോടെ ആരാധനാലയങ്ങളും സജീവമായി.

അസമത്വങ്ങളും ഉച്ചനീചത്വങ്ങളും നടമാടുന്നിടത്ത് നോന്പ് ശക്തമായ സാമൂഹിക പരിവര്‍ത്തനത്തിനുള്ള സാഹചര്യമാണ് ഒരുക്കുന്നത്. ദരിദ്രനും സമ്പന്നനുമിടയിലുള്ള സാമൂഹിക സാന്പത്തിക അകലം കൂടരുത് എന്ന സന്ദേശവുമുണ്ട് വ്രതാനുഷ്ഠാനത്തില്‍. ഇത്തരം സാമൂഹിക മാറ്റത്തിന്‍റെ സന്ദേശം നല്‍കുന്നവയാണ് ഇഫ്താര്‍സംഗമങ്ങള്‍. ധനികനും ദരിദ്രനും പണ്ഡിതനും പാമരനും കറുത്തവനും വെളുത്തവനും അറബിയും അനറബിയും ഉപവാസത്തില്‍ ഒന്നിക്കുകയും ഇഫ്താറില്‍ഒരേ പാത്രത്തില്‍ ഉണ്ണുകയും ചെയ്യുന്ന കാഴ്ച ചിലരുടെയെങ്കിലും കണ്ണ് തുറപ്പിക്കും.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :