നമ്മുടെ ഗ്രാമങ്ങളില്‍ ഒരു കാലത്ത് സജീവമായിരുന്ന കായിക വിനോദമായിരുന്നു കബഡി. ക്രിക്കറ്റും ഫുട്ബോളുമൊക്കെ കളം കീഴടക്കിയപ്പോള്‍ കബഡി പതുക്കെ കളത്തിനു പുറത്തായി. കഴിഞ്ഞ ദിവസം അബുദാബിയില്‍ നടന്ന കബഡി ടൂര്‍ണമെന്റ് പ്രവാസികളെ പഴയ കളിയാവേശത്തിലേക്ക് തിരികെ കൊണ്ടു പോകുന്നതായിരുന്നു.
കൈക്കരുത്തിന്റെയും മനക്കരുത്തിന്റെയും പോരാട്ടമായിരുന്നു അബുദാബിയില്‍നടന്ന കബഡി ടൂര്‍ണമെന്റ്. മലയാളികള്‍ക്കും പ്രവാസികള്‍ക്കും പൊതുവെ അപരിചിതമെങ്കിലും മല്‍സരത്തിന് ആവേശം ഒട്ടും കുറഞ്ഞില്ല. കബഡി കബഡി വിളികളുമായി റൈഡര്മാര്കളം നിറഞ്ഞപ്പോള്മല്സരത്തിന്റെ ആവേശം ഗാലറികളിലേക്കും വളര്‍ന്നു. കല്ലൂരാവിയും കുതിരക്കോടും തുടങ്ങി കബഡികളിയെ നെഞ്ചിലേറ്റിയ കേരളത്തിലെ വിവിധ ഗ്രാമങ്ങളുടെ പേരിലും ടീമുകള്മല്സരരംഗത്തിറങ്ങിയിരുന്നു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള ഒട്ടേറെ താരങ്ങള്ടൂര്ണമെന്റില്വിവിധ ടീമുകള്‍ക്കായി കളത്തിലിറങ്ങി. കേരള ടീമില്കളിച്ചിരുന്ന അഷ്റഫ് ,ശരത് ,രാജു ,സനീഷ് തുടങ്ങിയവര്ആവേശമായി വിവിധ ടീമുകള്‍ക്കൊപ്പം അണിനിരന്നു. ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനും കേരള താരമായിരുന്ന ശരത് ആണ്.
യുഎഇയില്തന്നെ ജോലി ചെയ്യുന്ന താരങ്ങളുടെ കൂട്ടായ്മ ആണ് ഈ കബഡി ടൂര്‍ണമെന്റ് എന്ന ആശയത്തിലേക്ക് വളര്‍ന്നതും. എല്ലാ വാരാന്ത്യങ്ങളിലും മുടങ്ങാതെ പരിശീലനം നടത്തുന്ന താരങ്ങള്ഏറെ തയാറെടുപ്പുകളോടെയാണ് ടൂര്‍ണമെന്റിന് ഇറങ്ങിയത്.
ഇഞ്ചോടിഞ്ച് വാശിയേറിയ പോരാട്ടത്തിനൊടുവില്റെഡ് സ്റ്റാര്ദുബായാണ് കിരീടം നേടിയത്. കബഡിയുടെ പെരുമയുമായെത്തിയ ബ്ലാക്ക് ആന്‍ഡ് വൈറ്റ് കല്ലൂരാവിയും സംഘചേതന കുതിരക്കോടും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി പേരു കാത്തു. അബുദാബി കേരള സോഷ്യല്‍സെന്ററിന്റെ നടുമുറ്റത്ത് പ്രത്യേകം തയാറാക്കിയ കോര്‍ട്ടിലായിരുന്നു മല്‍സരങ്ങള്‍.
കല അബുദാബിയും ബ്ലാക്ക് ആന്‍ഡ് വൈറ്റ് കല്ലൂരാവിയും ചേര്‍ന്നാണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്. വരും വര്‍ഷങ്ങളിലും കബഡി ടൂര്‍ണമെന്റുമായി മുന്നോട്ട് പോകുമെന്ന് സംഘാടകരുടെ ഉറപ്പ്. അബുദാബിയുടെ മനസു കീഴടക്കുന്നതിനായി കൂടുതല്കബഡി ടൂര്ണമെന്റുകള്അണിയറയില്ഒരുങ്ങുകയാണ്. ക്രിക്കറ്റിനും ഫുട്ബോളിനും ശേഷം പ്രവാസിയുടെ മനസ് കീഴടക്കാനുള്ള തയാറെടുപ്പിലാണ് ഇന്ത്യയുടെ സ്വന്തം കായിക വിനോദം.