E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday March 08 2021 11:54 AM IST

Facebook
Twitter
Google Plus
Youtube

More in Gulf This week

കുന്തിരക്കത്തിന്‍റെ മായിക സുഗന്ധവുമായി ദോഫാർ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഒമാനിലെ സലാല മലയാളിക്ക് വൈകാരികമായി തന്നെ ഒരുപാട് അടുപ്പമുള്ള ഒരു സ്ഥലമാണ്. നമ്മള്‍ പറയുന്നത് സലാലയെ കുറിച്ചല്ല, സലാലയ്ക്ക് സമീപമുള്ള ദോഫാറിനെ കുറിച്ചാണ്. മായിക സുഗന്ധമുള്ള കുന്തിരിക്കങ്ങളുടെ നാടാണ് ദോഫാര്‍. ദോഫാറിലെ കുന്തിരക്കത്തിന്‍റെ വിശേഷമാണ് ഇനി. 

ഇത് ഒമാനിലെ ദോഫാര്‍. ഇവിടെ കാറ്റിനു പോലും സുഗന്ധമാണ്. നല്ല കുന്തിരിക്കത്തിന്‍റെ മണം. ലോകത്ത് ഏറ്റവും അധികം കുന്തിരിക്ക മരങ്ങള്‍കാണപ്പെടുന്ന പ്രദേശമാണ് ദോഫാര്‍. 

മൂന്നു മുതല്‍അ‍ഞ്ചു മീറ്റര്‍വരെ ഉയരമുണ്ടാകും കുന്തിരിക്ക മരങ്ങള്‍ക്ക്. തൈമരങ്ങള്‍ക്ക് ഒന്നര മീറ്റര്‍ഉയരമുണ്ടാകും. ഈ മരങ്ങളുടെ കറയാണ് സുഗന്ധം പരത്തുന്ന കുന്തിരിക്കമായി മാറുന്നത്. ചൂടുകാലം ഇവിടെ കുന്തിരക്കത്തിന്‍റെ വിളവെടുപ്പിന്‍റെ കൂടി കാലമാണ്.. മരത്തില്‍തൊലിയില്‍കത്തി ഉപയോഗിച്ച് മുറിവുകളുണ്ടാക്കുന്നു. ഈ മുറഖിവുകളിലൂടെ പുറത്തേക്കു വരുന്ന കറ തണലില്‍ഉണക്കിയെടുത്ത്  കുന്തിരിക്കമായി മാറ്റുകയാണ് ചെയ്യുന്നത്. മൂന്നാഴ്ചയെടുക്കും കറ ഉണങ്ങി കുന്തിരക്കമായി പാകപ്പെടാന്‍.

ലോക വിപണിയില്‍പ്രിയപ്പെട്ടതാണ് ദേഫാറിലെ കുന്തിരിക്കം. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് ദേഫാറില്‍നിന്ന് കുന്തിരിക്കം എത്തുന്നു. കേരളത്തിലേക്കും ഇവിടെ നിന്ന് വലിയ തോതില്‍കുന്തിരിക്കം എത്തുന്നുണ്ട്. സുഗന്ധമുണ്ടാക്കാന്‍എന്നതിനപ്പുറം ഒട്ടേറെ ഔഷധ ഗുണങ്ങളും കുന്തിരിക്കത്തിനുണ്ട്. ഉദരരോഗങ്ങള്‍ക്ക് ഫലപ്രദമായ നാട്ടുമരുന്നാണ് കുന്തിരിക്കം.

സലാലയില്‍നിന്ന് നാല്‍പതു കിലോമീറ്ററകലെയുള്ള ദോഖാ താഴ്വരയിലെ കുന്തിരക്കത്തോട്ടങ്ങള്‍ഏറെ പ്രശസ്തമാണ്. മൂന്നാം നൂറ്റാണ്ടിലും നാലാം നൂറ്റാണ്ടിലും ഇവിടെ നിന്ന് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് കുന്തിരിക്കം കയറ്റുമതി ചെയ്തതിന്‍റെ രേഖകള്‍കണ്ടെടുത്തിട്ടുണ്ട്. ദേഫാറിലെ ഖുര്‍റൂറി തുറമുഖത്തു നിന്നു പണ്ട് കാലത്ത് കേരളത്തിലേക്ക് കുന്തിരിക്കം കയറ്റി അയച്ചതിന്‍റെ രേകകളും ഇവിടെയുണ്ട്.

ഒമാന്‍റെ പരന്പരാഗത കാര്‍ഷിക മേഖലകളില്‍ഏറ്റവും പ്രധാനപ്പെട്ടതാണ് കുന്തിരക്കത്തില്‍നിന്നുള്ള വരുമാനം. കുന്തിരക്കത്തിന്‍റെ ഉല്‍പാദനം കൂട്ടുന്നതിനും ഗവേഷണം നടത്തുന്നതിനുമായി മ്യൂസിയവും പഠന കേന്ദ്രവും ദേഫാറില്‍ആരംഭിച്ചിട്ടുണ്ട്. ഈ പരന്പരാഗ കാര്‍ഷിക വൃത്തിയെ നിലനിര്‍ത്തുന്നതിനായി ശാസ്ത്രീയമായ കുന്തിരിക്ക ക­ൃഷിയെ കുറിച്ച് ഇവിടെ യുവാക്കള്‍ക്ക് പരിശീലനവും നല്‍കുന്നു.

കുന്തിരിക്കത്തിന്‍റെ വിശേഷങ്ങള്‍മാത്രമല്ല ദേഫാറിലെ മ്യൂസിയത്തിലുള്ളത്. നൂറ്റാണ്ടുകള്‍ക്ക് മുന്പ് ഇപ്പോഴത്തെ ദേഫാര്‍മേഖല എന്തായിരുന്നു എന്നു സാക്ഷ്യപ്പെടുത്തുന്ന ചരിത്രത്തിന്‍റെ ശേഷിപ്പുകളും ഇവിടെയുണ്ട്. ബി.സി. ഏഴാം നൂറ്റാണ്ടില്‍നിര്‍മിച്ചതെന്നു കരുതുന്ന വെങ്കലനാഗം, ശിലായുഗ കാലത്തെ കല്ലു കൊണ്ടുള്ള ആയുധങ്ങള്‍, ക്രിസ്തുവിന് നാലായിരം വര്‍ഷം മുന്പുള്ള ആഭരണങ്ങള്‍അങ്ങനെ പോകുന്നു ചരിത്രത്തിന്‍റെ ശേഷിപ്പുകള്‍. ഇതിനു പുറമേ പുരാതന കാലത്തു ഗുഹകളിലും മറ്റും കണ്ടു വന്നിരുന്ന കല്ലുകൊണ്ടുള്ള ചിത്രങ്ങളും ദേഫാര്‍മ്യൂസിയത്തില്‍സന്ദര്‍ശകര്‍ക്ക് കാണാനാകും.

സലലായില്‍മഴ പെയ്ത് തുടങ്ങുകയാ്. മഴക്കാലം സലാലയില്‍സന്ദര്‍ശകരുടെ തിരക്കേറുന്ന കാലമാണ്. സലാലയിലേക്കുള്ള പാതയില്‍കാലം കരുതിവച്ച അദ്ഭുതങ്ങള്‍കുന്തിരിക്കത്തിന്‍റെ സുഗന്ധത്തോടെ സന്ദര്‍ശകര്‍ക്കായി കാത്തു വച്ചിരിക്കുകയാണ് ദേഫാര്‍. കാണാതെ പോകരുത്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :