E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:15 AM IST

Facebook
Twitter
Google Plus
Youtube

More in Gulf This week

കിര്‍ഗിസ് സൈന്യത്തിന്‍റെ തലപ്പത്ത് കൊടുവള്ളിക്കാരന്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കിര്‍ഗിസ്ഥാന്‍ സൈന്യത്തിന്‍റെ മേജര്‍ ജനറല്‍ ഒരു മലയാളിയാണ്. വിശ്വസിക്കാന്‍ അല്‍പം പ്രയാസം തോന്നും. പക്ഷേ അതിലും അവിശ്വസനീയമാണ് ദുബായില്‍ പ്രവാസിയായ ഷെയ്ഖ് റഫീഖ് എന്ന കൊടുവള്ളിക്കാരന്‍ കിര്‍ഗിസ് സൈന്യത്തിന്‍റെ തലപ്പത്തെത്തിയ കഥ.

കൊടുവള്ളിക്കാരന്‍ റഫീഖ് മുഹമ്മദ്... ഷെയ്ഖ് റഫീഖും, പിന്നെ കിര്‍ഗിസ്ഥാന്‍ സൈന്യത്തിന്‍റെ മേജര്‍ ജനറലുമായ കഥ ഒരു കഥയുണ്ട്... ആരെയും അന്പരപ്പിക്കുന്ന വിജയകഥ. ഒരു സാധാരണ മലയാളിക്ക് സ്വപ്നം കാണാന്‍ കഴിയുന്നതിലും അപ്പുറമുള്ള നേട്ടങ്ങളാണ് ഷെയ്ഖ് റഫീഖിന്‍റെ ജീവിതം. 

നാലാം ക്ലാസില്‍ പഠനം നിര്‍ത്തിയ ഷെയ്ഖ് റഫീഖ് മുംബൈയിലെത്തിയതോടെയാണ് ജീവിതം മാറിമറിയുന്നത്. മുംബൈയില്‍ അടിസ്ഥാന സൗകര്യവികസന മേഖലയില്‍ ചുവടുറപ്പിച്ച റഫീഖിന്‍റെ ബിസിനസ് സാമ്രാജ്യം പതുക്കെ യു.എ.ഇയിലേക്കും സൗദിയിലേക്കും ഇറാനിലേക്കുമൊക്കെ വളര്‍ന്നു. ഇറാനില്‍ സ്റ്റീല്‍ പ്ലാന്‍റ് പദ്ധതി നടപ്പാക്കുന്നതിനിടെ കിര്‍ഗിസ്ഥാനിലെ പ്രാദേശിക ഗവര്‍ണറായ കുര്‍മന്‍ബക് ബകിയേവിനെ കണ്ടുമുട്ടന്നത്. അതോടെ റഫീഖിന്‍റെ ജീവിതം വീണ്ടും വഴി തിരിഞ്ഞു. 

ബകിയേവിന്‍റെ ക്ഷണപ്രകാരം കിര്‍ഗിസ്ഥാനിലെത്തിയ ബകിയേവ് അവിടെയും സ്റ്റീല്‍ പ്ലാന്‍റ് നിര്‍മിച്ചു നല്‍കി. ബകിയേവ് കിര്‍ഗിസ്ഥാന്‍ പ്രസിഡന്‍റായപ്പോള്‍ അദ്ദേഹത്തിന്‍റെ മുഖ്യ ഉപദേഷ്ടാവായി. ഇതിനിടെ കിര്‍ഗിസ് പൗരത്വവും ഷെയ്ഖ് റഫീഖിന് ലഭിച്ചു. നികുതി ഭേദഗതികളിലൂടെ സാന്പത്തിക പരിഷ്കരണത്തിനു തുടക്കമിടുകയും വന്‍തോതില്‍ വിദേശനിക്ഷേപം എത്തിക്കുന്നതിലും ഷെയ്ഖ് റഫീഖ് വലിയ പങ്കാണ് വഹിച്ചത്. കിര്‍ഗിസ്ഥാന് നല്‍കിയ വലിയ സേവനങ്ങള്‍ക്ക് ആ രാജ്യം നല്‍കിയത് വിലമതിക്കാനാകാത്ത ഒരു സമ്മാനമായിരുന്നു. കിര്‍ഗിസ്ഥാന്‍ സൈന്യത്തിന്‍റെ മേജര്‍ ജനറല്‍ പദവി.

ഓരോ അമ്മമാര്‍ക്കുമാണ് അദ്ദേഹം ഈ പദവി സമര്‍പ്പിക്കുന്നത്. കിര്‍ഗിസ് പ്രതിരോധമന്ത്രിയില്‍ നിന്നാണ് ഷെയ്ഖ് റഫീഖ് ഈ പദവിയും ചിഹ്നവും സ്വീകരിച്ചത്. എന്നാല്‍ വിദേശരാജ്യങ്ങളിലേക്കുള്ള യാത്രയ്ക്കും വാണിജ്യ ഇടപാടുകള്‍ക്കും പുതിയ പദവി തടസമാകുമെന്ന് വന്നതോടെ മേജര്‍ ജനറല്‍ പദവി തിരികെ നല്‍കി കേണല്‍ ജനറല്‍ പദവി ഏറ്റെടുത്തു. കിര്‍ഗിസ്ഥാന്‍ സൈന്യത്തിനായി വലിയ സ്വപ്നങ്ങളും പദ്ധതികളുമാണ് ഷെയ്ഖ് റഫീഖിന്‍റെ മനസില്‍. മിലിറ്ററി അക്കാദമിയുടെ നവീകരണം തുടങ്ങിക്കഴിഞ്ഞു. പരുക്കേറ്റ സൈനികരുടെ പുനരധിവാസവും സൈന്യത്തിനു കീഴിലെ സ്കൂളുകളുമാണ് മറ്റ് പദ്ധതികള്‍.

കൊടുവള്ളിയില്‍ നിന്ന് മുംബൈയിലെത്തിയപ്പോള്‍ റഫീഖ് മുഹമ്മദായിരുന്നുവെങ്കില്‍ അവിടെ അദ്ദേഹത്തെ സംരക്ഷിച്ച മുസ്്ലീം കുടുംബമാണ് പേരിന്‍റെ തുടക്കത്തില്‍ ഷെയ്ഖ് എന്നു കൂടി ചേര്‍ത്തത്. ഇറാന്‍ സ്വദേശിനി ഖാദിയ ആണ് ഷെയ്ഖ് റഫീഖിന്‍റെ ജീവിത പങ്കാളി. ഇറാനില്‍ മൊട്ടിട്ട പ്രണയം സാക്ഷാല്‍ക്കരിച്ചത് ദുബായില്‍. ഷെയ്ഖ് റഫീഖ് കിര്‍ഗിസ് പൗരനും ഭാര്യ ഇറാന്‍ പൗരയും ആണെങ്കില്‍ ഇവരുടെ മകന്‍ ഷെയ്ഖ് മുഹമ്മദ് റോബിന്‍ ഇന്ത്യന്‍ പൗരനാണെന്ന കൗതുകവും ഉണ്ട് ഈ കുടുംബത്തില്‍.

ഒരു മലയാളിക്കും ചിന്തിക്കാനാകാത്ത ഉയരങ്ങളിലെത്തിയെങ്കിലും ഷെയ്ഖ് റഫീഖ് ജീവിതത്തിലും പ്രവൃത്തിയിലും ഇന്നും തനി നാടാനാണ്. സൈനികവേഷമഴിച്ചാല്‍ മുണ്ടും ഷര്‍ട്ടും ധരിക്കുന്ന ഒരു തനി നാട്ടിന്‍പുറത്തുകാരനായി മാറും അദ്ദേഹം. ചോറും മീന്‍കറിയും കൂടി ആയാല്‍ ബഹു സന്തോഷം. അങ്ങനെ മലയാളിക്ക് അഭിമാനമാവുകയാണ് കിര്‍ഗിസ്ഥാന്‍ സൈന്യത്തിന്‍റെ ഈ മേജര്‍ ജനറല്‍.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :