ദുബായ് എന്ന വാക്കിന് വിസ്മയം എന്നു കൂടി അര്‍ഥമുണ്ട്... അത്രയധികം വിസ്മയങ്ങളാണ് ഈ നഗരം സമ്മാനിക്കുന്നത്. ദുബായിലെ വിസ്മയങ്ങളിലെ ഏറ്റവും പുതിയ പേരാണ് ലാ പേള്‍... ലോകത്തെ ഏറ്റവും മനോഹരമായ ലൈവ് എന്റര്ടെയ്ന്മെന്റ് ഷോ
എന്നുമെന്നും വിസ്മയങ്ങള്‍ സമ്മാനിക്കുന്ന നഗരമാണ് ദുബായ്... ഒന്നിനു പുറകെ മറ്റൊന്നായി വിസ്മയങ്ങളുടെ ഒരു പരന്പര തന്നെയുണ്ട് ഈ നഗരത്തില്‍... ലാ പേളും ഒരു വിസ്മയമാണ്. കണ്മുന്നില് ഇതള്‍ വിരിയുന്ന ഒരു മായിക ലോകമെന്ന് തന്നെ നമുക്ക് വിശേഷിപ്പിക്കാം ലാ പേളിനെ. ലോകത്തെ തന്നെ ഏറ്റവും മികച്ച ലൈവ് പെര്‍ഫോമിങ് തിയറ്റര്‍.
നൂല് മഴയും പെരുമഴയും മുതല്‍ മരുച്ചൂട് വരെ ഇവിടെ പ്രേക്ഷകന് അനുഭവ ഭേദ്യമാകുന്നു. അനുനിമിഷം മാറിമറയുന്ന വിസ്മയക്കാഴ്ചകളുടെ ദൃശ്യാവിഷ്കാരമാണ് ലാപേളിന്റെ വേദി. ഇരുപത്തിയഞ്ച് അടിയോളം ആഴമുള്ള കൃത്രിമ കുളമാണ് വേദിയിലെ മുഖ്യ ആകര്‍ഷണം. ഈ കുളത്തിനു ചുറ്റുമായി മെയ്്വഴക്കവും ചടുലതാളവുമായി കലാകാരന്മാര് പാറിപ്പറക്കുന്നു. അക്വാ എയ്റോബാറ്റികിന്റെ വിസ്മയക്കാഴ്ചകളാണ് ഇവിടെ ആസ്വാദകനായി ഒരുക്കിയിരിക്കുന്നത്.
വെളിച്ചത്തിന്റെ ശബ്ദത്തിന്റെയും വിന്യാസത്തിനൊപ്പം കലാകാരന്മാരുടെ തികവും കൂടി ചേരുന്പോള്‍ ആസ്വാദകന് മറ്റൊരു ലോകത്ത് എത്തിയ പ്രതീതിയാണ്. പ്രശസ്ത ഫ്രഞ്ച് കലാകാരന് ഫ്രാങ്കോ ഡ്രാഗണ്‍ ആണ് ലേ പേളിന്റെ ശില്പി. 23 രാജ്യങ്ങളില്‍ നിന്നുള്ള 65 കലാകാരന്മാര് ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള നൃത്താഭ്യാസത്തില് വേദിയിലെത്തുന്നു.
ദുബായുടെ സാംസ്കാരിക പൈതൃകവും ആധുനിക ദുബായുടെ തുടിപ്പും ഭാവിയിലേക്ക് കുതിക്കുന്ന നഗരത്തിന്റെ പ്രതീക്ഷകളുമെല്ലാം ഉള്‍ച്ചേര്‍ത്താണ് ഷോ തയാറാക്കിയിരിക്കുന്നത്.
ദുബായ് വാട്ടര്‍ കനാലിനോട് ചേര്‍ന്നുള്ള ഹബ്തൂര് സിറ്റിയിലാണ് ലാ പേള്‍ ഒരുക്കിയിരിക്കുന്നത്. 1300 സീറ്റുകളുള്ള ലാ പേളിലെ ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് നാനൂറ് ദിര്‍ഹമാണ്. ഞായറും തിങ്കളും ഒഴികെ എല്ലാ ദിവസവും രണ്ടു ഷോകള്‍ തിയേറ്ററിലുണ്ടാകും.