E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:15 AM IST

Facebook
Twitter
Google Plus
Youtube

More in Gulf This week

ഐഎംജി വേള്‍ഡ് ഓഫ് അഡ്വഞ്ചേഴ്സ് ദുബായ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ചുട്ടുപൊള്ളുന്ന ഈ അവധിക്കാലത്ത് ഒരു വിനോദയാത്രയ്ക്ക് എവിടെ പോകും എന്നു ചോദിച്ചാല്‍ അതിനുള്ള ഉത്തരമാണ് ദുബായിലെ ഐഎംജി വേള്‍ഡ് ഓഫ് അഡ്വഞ്ചേഴ്സ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ആസ്വദിക്കാവുന്ന വിനോദോപാധികളാണ് ഈ ഇന്‍ഡോര്‍ തീം പാര്‍ക്കില്‍ ഒരുക്കിയിരിക്കുന്നത്.

വിനോദത്തിന്‍റെ വിസ്മയലോകമാണ് ദുബായിലെ ഐഎംജി വേള്‍ഡ്. ത്രസിപ്പിക്കുന്ന, ആവേശത്തിലാഴ്ത്തുന്ന, ഭയപ്പെടുത്തുന്ന വിനോദലോകം. 

ലോകത്തെ ഏറ്റവും മികച്ച ഇന്‍ഡോര്‍ തീം പാര്‍ക്കുകളിലൊന്നാണ് ഐഎംജി വേള്‍ഡ് ഓഫ് അഡ്വഞ്ചേഴ്സ്. വേനല്‍ ചൂടിന്‍റെ ബുദ്ധിമുട്ടുകളൊന്നുമില്ലാതെ, എസിയുടെ തണുപ്പില്‍ ഒരു അവധിദിവസം. അതാണ് ഈ ഇന്‍ഡോര്‍ തീം പാര്‍ക്ക് സമ്മാനിക്കുന്നത്. 

മാര്‍വെല്‍, കാര്‍ട്ടൂണ്‍ നെറ്റ് വര്‍ക്ക്, ലോസ്റ്റ് വാലി-ദിനോസര്‍ അഡ്വഞ്ചര്‍, ഐഎംജി ബൊലെവാഡ് എന്നീ നാലു പ്രമേയങ്ങളിലായി നാലു സോണുകളായി തിരിച്ചാണ് നിലവിലെ വിനോദപരിപാടികള്‍. രണ്ടര സെക്കന്‍ഡില്‍ 100 കിലോമീറ്റര്‍ വേഗത്തില്‍ പറക്കുന്ന റോളര്‍ കോസ്റ്റര്‍ ഉള്‍പെടെ 22 റൈഡുകളാണ് പ്രധാന ആകര്‍ഷണം.

15 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തില്‍ നിര്‍മിച്ച പാര്‍ക്കിന് 28 ഫുട്‌ബോള്‍ സ്റ്റേഡിയത്തിന് ഉള്‍ക്കൊള്ളാവുന്ന സൌകര്യങ്ങളാണുള്ളത്. 21 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ ഒന്‍പത് സോണുകള്‍ കൂടി ഉള്‍പ്പെടുത്തി വന്‍ വിപുലീകരണത്തിന് തയാറെടുക്കുകയാണ് ഐഎംജി വേള്‍ഡ്. 

സാഹസികത നിറഞ്ഞ റൈഡുകളും കളികളും വിനോദ പരിപാടികളും കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ ആകര്‍ഷിക്കുന്നു. ദിവസേന 20,000 പേരെ ഉള്‍ക്കൊള്ളാനുള്ള ശേഷിയുണ്ട് തീം പാര്‍ക്കിന്.  സന്ദര്‍ശകരില്‍ ആഹ്ലാദവും ഭീതിയും ജനിപ്പിക്കുംവിധത്തിലാണ് ഓരോ രൂപകല്‍പനയും. കളികള്‍ മാത്രമല്ല തീന്‍ മേശയിലുമുണ്ട് ഈ പ്രമേയം. ഹോണ്ടഡ് ഹോട്ടല്‍ ഇതിന് ഉദാഹരണമാണ്.

ടോക്കിയോയില്‍ നിന്ന് കൊണ്ടുവന്ന 69 കൂറ്റന്‍ ദിനോസറുകളാണ് മറ്റൊരു ആകര്‍ഷണം. അസ്സലിനെ വെല്ലും വിധത്തിലുള്ള ഇവയുടെ ചലനങ്ങള്‍ ഏവരെയും അമ്പരപ്പിക്കുന്നു. വേനല്‍ വിസ്മയത്തില്‍ ഐഎംജി വേള്‍ഡും അണിനിരന്നതോടെ ദിനോസറുകള്‍ വിമാനത്താവളത്തില്‍ എത്തിയാണ് യാത്രക്കാരെ സ്വീകരിക്കുന്നത്.

യാത്രക്കാര്‍ക്ക് മുന്നില്‍ പൊടുന്നനെ പ്രത്യക്ഷരാകുന്ന ദിനോസറുകള്‍ കുട്ടികള്‍ക്കൊപ്പം കളിക്കുകയും സന്ദര്‍ശകര്‍ക്കായി ചില നമ്പറുകള്‍ കാണിക്കുകയും ചെയ്യും. യാത്രക്കാര്‍ക്കൊപ്പം ലിഫ്റ്റില്‍ കയറാനും ദിനോസറുകള്‍ തയ്യാര്‍. ദിനോസറുകള്‍ക്കൊപ്പം സെല്‍ഫിയെടുക്കാനും ഫോട്ടോയ്ക്ക് പോസ് ചെയ്യാനും സന്ദര്‍ശകരുടെ തിരക്കാണിവിടെ. 

ദുബായിലെത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണം കൂട്ടുന്നതില്‍ ഐഎംജി വേള്‍ഡ് ഉള്‍പെടെയുള്ള തീം പാര്‍ക്കുകള്‍ക്ക് വലിയ പങ്കുണ്ട്. ദുബായ് നയരേഖ പ്രകാരം വര്‍ഷത്തില്‍ രണ്ടു കോടി സഞ്ചാരികളെ ആകര്‍ഷിക്കുകയാണ് ലക്ഷ്യം.

365 ദിവസവും തുറന്നിരിക്കുന്ന തീം പാര്‍ക്കിലേക്ക് രാവിലെ 10 മുതല്‍ രാത്രി 10 വരെയാണ് പ്രവേശനം. അവധി ദിവസങ്ങളില്‍ അര്‍ധ രാത്രിവരെയും.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :