E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:15 AM IST

Facebook
Twitter
Google Plus
Youtube

More in Gulf This week

ആനൂകാലിക വിഷയങ്ങളെ ചിത്രങ്ങളാക്കി ഫിലിപ്പീനി ചിത്രകാരന്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ആനൂകാലിക വിഷയങ്ങളെ ചിത്രങ്ങളിലൂടെ പൊതു സമൂഹത്തിന് സമര്‍പ്പിക്കുകയാണ് ഫിലിപ്പീനി ചിത്രകാരനായ ജെസ്. ദൈനംദിന ജീവിതത്തില്‍ നാം കാണുന്ന കാഴ്ചകളാണ് ജെസ്സിന്‍റെ ചിത്രങ്ങളിലേറെയും.

ഇന്നിന്‍റെ കാഴ്ചകളാണ് ജെസ് തെജാഡയുടെ ചിത്രങ്ങള്‍. നാം കടന്നു പോകുന്ന കാഴ്ചകളും അനുഭവങ്ങളുമെല്ലാം അദ്ദേഹം തന്‍റെ കാന്‍വാസിലേക്ക് പകര്‍ത്തുന്നു.

സമകാലീന ലോകം നേരിടുന്ന വിഷയങ്ങളിലേക്ക് ശ്രദ്ധ തിരിക്കുക കൂടിയാണ് ജെസ് തെജാഡയും ബ്രഷും കാന്‍വാസും. ഓരോ വിഷയങ്ങളിലുമുള്ള തന്‍റെ നിലപാടുകളും അദ്ദേഹം ചിത്രങ്ങളിലൂടെ പങ്കുവയ്ക്കുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ക്കും പീഡനങ്ങള്‍ക്കുമെതിരെയുള്ള ശക്തമായ പ്രതിഷേധമാണ് തെഡാജയുടെ ചിത്രങ്ങള്‍.

പ്രകൃതിയെ മനോഹരവര്‍ണങ്ങളില്‍ കാന്‍വാസിലേക്ക് പകര്‍ക്കുന്ന ഈ കലാകാരന്‍ പ്രകൃതി സംരക്ഷണത്തിന്‍റെ സന്ദേശവും പങ്കുവയ്ക്കുന്നു. പ്രകൃതി സംരക്ഷിക്കപ്പെടുന്പോള്‍ പരിപാലിക്കപ്പെടുന്നത് മനുഷ്യന്‍ തന്നെയാണെന്നാണ് അദ്ദേഹത്തിന്‍റെ പക്ഷം.

കാഴ്ചയിലും വര്‍ണത്തിലും മാത്രമല്ല, ചിന്തയിലും ആശയങ്ങളിലും വേറിട്ട തലങ്ങളില്‍ നില്‍ക്കുന്നതാണ് അദ്ദേഹത്തിന്‍റെ ചിത്രങ്ങള്‍. നഷ്ടമാകുന്ന ഗ്രാമക്കാഴ്ചകളും, പൂക്കളും പുല്‍മേടുകളും ജലാശയങ്ങളുമെല്ലാമുണ്ട് ഈ ചിത്രങ്ങളില്‍. 

പേപ്പറും പേനയും മാത്രമല്ല, ഉപയോഗശൂന്യമെന്ന് കരുതി നാം വലിച്ചെറിയുന്ന ഓരോ ചെറിയ വസ്തുക്കളും ഈ കലാകാരന്‍റെ ൈകകളിലെത്തിയാല്‍ മനോഹര സൃഷ്ടിയാകുന്നു. ടൂത്ത് പേസ്റ്റിന്‍റെ കവറുകള്‍, കുപ്പിയുടെ അടപ്പുകള്‍, നട്ടുകളും ബോള്‍ട്ടുകളും ഇലകള്‍, തൂവലുകള്‍.. ഇവയെല്ലാം അദ്ദേഹത്തിന് കലാസൃഷ്ടിക്കുള്ളവയാണ്. സെനിയോരാ സാന്‍ബനീസ് എന്ന മാസ്ക് ഇവയില്‍ നിന്നെല്ലാം ഏറെ വ്യത്യസ്തം. 

ഓരോ സൃഷ്ടികളും തയാറാക്കാന്‍ ഒരാഴ്ച മുതല്‍ പത്തു ദിവസം വരെ അദ്ദേഹം ചെലവഴിക്കുന്നു. ഇന്ത്യന്‍ പെയിന്‍റുങ്ങുകളെ ഏറെ സ്നേഹിക്കുന്ന ജെസ് തെജാഡ പറയുന്നു ഒരു നാള്‍ ഞാന്‍ കേരളത്തിലെത്തും. കേരളത്തിന്‍റെ മനോഹര പ്രകൃതിയെ തന്‍റെ കാന്‍വാസിലേക്ക് പകര്‍ത്താന്‍.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :