E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:15 AM IST

Facebook
Twitter
Google Plus
Youtube

More in Gulf This week

വേറിട്ട ചിന്തകളും ആശയങ്ങളുമായി ഷംസുദ്ദീന്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പ്രവാസികളില്‍ ഒട്ടേറെ കലാകാരന്‍മാരുണ്ട്. എന്നാല്‍ ഒന്നിലേറെ മേഖലകളില്‍ ഒരേ സമയം ശോഭിക്കുന്നവര്‍ വളരെ കുറവാണ്. ഷംസുദ്ദീനി്‍ മൂസ എന്ന പ്രവാസലോകത്തെ ഒരു വലിയ കലാകാരന്‍റെ വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ് ഗള്‍ഫ് ദിസ് വീക്ക്. 

ഷംസുദ്ദീന്‍ മൂസ ഒരു പ്രവാസിയാണ്... പക്ഷേ മറ്റു പ്രവാസികളില്‍ നിന്ന് അല്‍പം വ്യത്യസ്തനാണ് അദ്ദേഹം. വേറിട്ട ചിന്തകളിലേക്കും ആശയങ്ങളിലേക്കും കൂടിയായിരുന്നു അദ്ദേഹത്തിന്‍റെ പ്രവാസം. തൊഴിലിടത്തില്‍ ഷംസുദ്ദീന്‍ മൂസ മാധ്യമപ്രവര്‍ത്തകനും ഫോട്ടോഗ്രാഫറുമാണ്... ഒഴിവു നേരങ്ങളില്‍ ശില്‍പിയും ചിത്രകാരനും, ഉത്തരമില്ലാത്ത പസിലുകളുടെ ഉപജ്ഞാതാവും എല്ലാമാകും. പൊതുവിഷയങ്ങളില്‍ ഇടപെടുന്പോള്‍ അദ്ദേഹം ആക്ടിവിസ്റ്റും പരിസ്ഥിതിവാദിയുമാണ്.

ഷംസുദ്ദീന്‍ മൂസ എന്ന ശില്‍പയിലൂടെ അദ്ദേഹത്തെ പരിചയപ്പെട്ടു തുടങ്ങാം. ജ്യാമിതീയതയുടെ വിവിധ തലങ്ങളാണ് അദ്ദേഹത്തിന്‍റെ ഓരോ സൃഷ്ടിയും. ബിഗ് ബാങ് എന്ന ഈ ശില്‍പം തന്നെ ഒരു ഉദാഹരണം. പ്രപഞ്ചോല്‍പ്പത്തിക്ക് കാരണമായ മഹാവിസ്ഫോടനത്തിന്‍റെ ആദ്യനിമിഷമാണ് ഈ സൃഷ്ടി. ക്ഷേത്രഗണിതത്തിന്‍റെ അടിസ്ഥാന സമവാക്യങ്ങളില്‍ ഊന്നിയാണ് ഈ ശില്‍പം ഒരുക്കിയിരിക്കുന്നത്.

1983ലെ കേരള ലളിതകലാ അക്കാദമിയുടെ പുരസ്കാരം ഈ ശില്‍പത്തിനായിരുന്നു. ഷാര്‍ജ ബിനാലെയുടെ ആദ്യ രണ്ട് പതിപ്പിലും ഷംസുദ്ദീന്‍ മൂസയുടെ ശില്‍പങ്ങളുണ്ടായിരുന്നു.

ഷംസുദ്ദീന്‍ മൂസയുടെ ചിത്രങ്ങള്‍ക്ക് ഒരു രാഷ്ട്രീയമുണ്ട്. അത് ഇരകളുടെ രാഷ്ട്രീയമാണ്... പലപ്പോഴും ഇദ്ദേഹം വരച്ച ചിത്രങ്ങള്‍ കാണുന്പോള്‍ ഭാവിയിലേക്കുള്ള ചൂണ്ടു പലകയാണോ എന്നു പോലും തോന്നിപ്പോകും. വര്‍ഷങ്ങള്‍ക്ക് മുന്പ് വരച്ച ഈ അഭയാര്‍ഥിയുടെ ചിത്രത്തിന് ഇപ്പോഴത്തെ ലോകക്രമത്തില്‍ പ്രസക്തി ഏറെയാൡണ്.

ബ്രഷും പെയിന്‍റുമല്ല, ഡിജിറ്റല്‍ പെയിന്‍റിങ്ങാണ് ഇദ്ദേഹത്തിന്‍റെ രീതി. പുതിയ സാധ്യതകളെ തുറന്ന് സ്വീകരിക്കണമെന്നാണ് ഇദ്ദേഹത്തിന്‍റെ നിലപാട്. അബ്സ്ട്രാക്ട് രീതിയിലും എക്സ്പ്രഷനിസ്റ്റ് രീതിയിലും ഇദ്ദേഹത്തിന്‍റെ ഡിജിറ്റല്‍ ചിത്രങ്ങള്‍ കാണാം. 

പരിഹരിക്കാനാകാത്ത പ്രഹേളികകളാണ് ഷംസുദ്ദീന്‍ മൂസ ഒരുക്കുന്ന പസിലുകള്‍... റൂബിക്സ് ക്യൂബിലെ പസിലുകള്‍ മിനിട്ടുകള്‍ കൊണ്ട് പരിഹരിക്കുന്നവര്‍ക്ക് പക്ഷേ ഈ പസിലുകള്‍ പരിഹരിക്കാന്‍ കഴിയണമെന്നില്ല.... ഒക്ടാഹെഡ്രാ എന്ന ഈ പസില്‍ ഇതു വരെ ആരും പരിഹരിച്ചിട്ടില്ല... സഹസ്രകോടിയാണ് ഇതിന്‍റെ സാധ്യതകള്‍.

അദ്ദേഹം ഒരുക്കിയ മറ്റു പന്ത്രണ്ട് പസിലുകളും ഇതേ രീതിയില്‍ തന്നെ.കഴിഞ്ഞ രണ്ടര പതിറ്റാണ്ടിലധികമായി ദുബായില്‍ അല്‍ ഖലീജ് എന്ന അറബിക് പത്രത്തില്‍ ഫൊട്ടോഗ്രാഫറായി ജോലി ചെയ്യുകയാണ് ഇദ്ദേഹം. തൊഴിലാളികളുടെ ജീവിതപരിസരങ്ങളിലൂടെയുള്ള ഇദ്ദേഹത്തിന്‍റെ ചിത്രങ്ങള്‍ പ്രവാസ ജീവിതത്തിന്‍റെ മറ്റൊരു മുഖം തന്നെ കാണിച്ചു തരും.

ഇരുപത്തിയെട്ട് വര്‍ഷത്തെ പ്രവാസം പൂര്‍ത്തിയാക്കി ഷംസൂദ്ദീന്‍ മൂസ കേരളത്തിലേക്ക് മടങ്ങുകയാണ്... ചിത്രരചനയ്ക്കും ശില്‍പങ്ങളൊരുക്കാനും ഒക്കെയായി തന്‍റെ ഇഷ്ടങ്ങള്‍ക്ക് മുഴുവന്‍ സമയവും മാറ്റി വയ്ക്കാനാണീ യാത്ര. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :