E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:15 AM IST

Facebook
Twitter
Google Plus
Youtube

More in Gulf This week

വിസ്മയങ്ങള്‍ സമ്മാനിച്ച് ദുബായ് ഗ്ലോബല്‍ വില്ലേജ് വിടചൊല്ലുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കാഴ്ചയുടെയും ഷോപ്പിങ്ങിന്‍റെയും വിസ്മയങ്ങള്‍ സമ്മാനിച്ച് ദുബായ് ഗ്ലോബല്‍ വില്ലേജ് വിടചൊല്ലുകയാണ്. കലയുടെയും കാഴ്ചയുടെയും സാഹസികതയുടെയും 150 ദിനങ്ങളാണ് ഇത്തവണ ദുബായ് ഗ്ലോബല്‍ വില്ലേജ് സമ്മാനിച്ചത്. ആറുമാസത്തിനപ്പുറം പുതിയ വിസ്മയങ്ങളും അനുഭവങ്ങളും സമ്മാനിക്കുന്നതിനുള്ള അണിയറ ഒരുക്കങ്ങളിലേക്കാണ് ആഗോളഗ്രാമത്തിന്‍റെ ഈ പിന്‍മടക്കം.

കാഴ്ചകളുടെ വിസ്മയങ്ങളും കൈനിറയെ സമ്മാനങ്ങളും സമ്മാനിച്ച് അദ്ഭുതങ്ങളുടെ ആഗോളഗ്രാമം അരങ്ങൊഴിയുകയാണ്. അഞ്ചു മാസത്തെ വിസ്മയക്കാഴ്ചകള്‍ക്ക് ഇനി താല്‍കാലിക വിരാമം. പ്രധാന പ്രവേശന കവാടം മുതല്‍ ഓരോ പവലിയനും കാഴ്ചയുടെ വിസ്മയമായിരുന്നു സന്ദര്‍ശകര്‍ക്ക് സമ്മാനിച്ചത്.

വിവിധ ലോകരാജ്യങ്ങളില്‍ നിന്നുള്ള കലാപരിപാടികളും ഇത്തവണത്തെ ഗ്ലോബല്‍ വില്ലേജിനെ ആകര്‍ഷകമാക്കിയിരുന്നു. ഇന്ത്യയില്‍ നിന്ന് ഒട്ടേറെ പ്രശസ്ത കലാകരാന്‍മാര്‍ ഗ്ലോബല്‍ വില്ലേജിന്‍റെ പ്രധാന സ്റ്റേജില്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു. 32 പവലിയനുകളും 72ല്‍ അധികം രാജ്യങ്ങളുടെ പങ്കാളിത്തവുമായിരുന്നു ഇത്തവണത്തെ ആകര്‍ഷണം. സന്ദര്‍ശകരുടെ എണ്ണത്തിലും ഗ്ലോബല്‍ വില്ലേജ് പുതിയ ചരിത്രം കുറിച്ചു. കാഴ്ചയുടെ വിരുന്നുമായെത്തിയ UFO സ്റ്റണ്ട് ഷോയാണ് അവസാന ദിനങ്ങളില്‍ ഗ്ലോബല്‍ വില്ലേജില്‍ തരംഗമായത്.

ഭൂമിയിലെ സംസ്കാരങ്ങളും സമ്പന്നമായ പൈതൃകങ്ങളും അറിയാനായി അന്യഗ്രഹ ജീവികള്‍ എത്തുന്ന രീതിയിലാണ് പരിപാടി ആവിഷ്കരിച്ചത്. പറക്കും തളികയില്‍നിന്ന് ഭൂമിയിലേക്ക് ചാടിയും ആടിയും വിസ്മയങ്ങള്‍ കാട്ടിയും ഇവര്‍ ജനത്തെ ആവേശത്തിലാറാടിച്ചു. വെളിച്ചവും തീയും കായികാഭ്യാസവും ഒന്നിക്കുന്ന സ്റ്റണ്ട് ഷോയിലൂടെ കലാകാരന്‍മാര്‍ സന്ദര്‍ശകരെ ശരിക്കും കൈയിലെടുത്തു.

വാദ്യോപകരണങ്ങള്‍കൊണ്ട് മേളപ്പെരുപ്പം തീര്‍ത്ത ശിവമണിയുടെ പ്രകടനം ഗ്ലോബല്‍ വില്ലേജിലെ ഏറ്റവും ജനകീയ പരിപാടികളിലൊന്നായി. ആസ്വാദകരെ ഇളക്കിമറിച്ച് ശിവമണി ഒരുക്കിയ ലയവിന്യാസം ആഗോളഗ്രാമത്തിലെത്തിയ വിവിധ രാജ്യക്കാര്‍ക്ക് അവിസ്മരണീയ അനുഭവമായി.

അറബ് ഗായകരുടെ സംഗീതനിശയായിരുന്നു സമാപന വാരത്തെ സംഗീതസാന്ദ്രമാക്കിയത്. എത്ര കണ്ടാലും മതിവരാത്ത കാഴ്ചകള്‍ ഓര്‍മകളുടെ ഫ്രെയിമിലൊളിപ്പിക്കുന്ന ആഗോള ഗ്രാമത്തിലെ പുതിയ വിസ്മയങ്ങള്‍ക്കായി ഇനി ആറു മാസത്തെ കാത്തിരിപ്പ്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :