E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 10 2021 10:25 PM IST

Facebook
Twitter
Google Plus
Youtube

More in Gulf This week

അധ്യാപനരംഗത്തെ നൊബേല്‍ ഹനാന്‍അല്‍ഹുറൂബിന്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

അജ്ഞതയുടെ അന്ധകാരത്തില്‍നിന്ന് അറിവിന്‍റെ വെളിച്ചത്തിലേക്ക് നയിക്കുന്ന ഗുരുവാണ് അധ്യാപകന്‍. ലോകമെങ്ങും നിന്നുള്ള ലക്ഷക്കണക്കിനു വരുന്ന അധ്യാപകര്‍ക്കുള്ള ആദരമായിരുന്നു വര്‍ക്കി ഫൗണ്ടേഷന്‍റെ ഗ്ലോബല്‍ടീച്ചേഴ്സ് പ്രൈസ്. പലസ്തീനില്‍നിന്നുള്ള ഹൈസ്കൂള്‍അധ്യാപിക ഹനാന്‍അല്‍ഹുറൂബിനാണ് ഇത്തവണത്തെ പുരസ്കാരം.

ലോകമെങ്ങുമുള്ള അധ്യാപകരുടെ സമര്‍പ്പണത്തിനും ത്യാഗത്തിനുമുള്ള ഗുരുദക്ഷിണയായിരുന്നു ദുബായില്‍നടന്ന ഗ്ലോബല്‍ടീച്ചേഴ്സ് പ്രൈസ് പുരസ്കാരദാനം. അധ്യാപനത്തിന്‍റെ മഹത്വം വിളിച്ചു പറയുന്ന നൃത്തശില്‍പത്തിലൂടെയായിരുന്നു ചടങ്ങുകളുടെ തുടക്കം.യുഎസ് മുന്‍പ്രസിഡന്‍റ് ബില്‍ക്ലിന്‍റണ്‍, വൈസ് പ്രസിഡന്‍റ് ജോ ബൈഡന്‍, ബ്രിട്ടനിലെ വില്യം രാജകുമാരന്‍തുടങ്ങിയവരൊക്കെ അധ്യാപകരെ കുറിച്ചുള്ള ഓര്‍മകളും ചിന്തകളും വീഡിയോ സന്ദേശങ്ങളിലൂടെ പങ്കുവച്ചു. ശേഷം അവസാന റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പത്ത് അധ്യാപകരെയും വേദിയിലേക്ക് ക്ഷണിച്ചു കൊണ്ട് വിഖ്യാത ശാസ്ത്രജ്ഞന്‍സ്റ്റീഫന്‍ഹോക്കിങ്ങിന്‍റെ വീഡിയോ സന്ദേശം.

അധ്യാപനരംഗത്തിന് അനിതരസാധാരണമായ സംഭാവനകളും സേവനങ്ങളും നല്‍കിയ പത്തു പേരാണ് അവസാന റൗണ്ടിലേക്കെത്തിയത്. മുംബൈയില്‍നിന്നുള്ള റോബിന്‍ചൗരസ്യയും അവസാന പത്തില്‍ഇടം പിടിച്ചിരുന്നു.

സദസും ലോകവും ഏറെ ആകാംഷയോടെ കാത്തിരുന്ന നിമിഷം. എല്ലാവരെയും അന്പരിപ്പിച്ചു കൊണ്ട് വിജയിയുടെ പേര് പ്രഖ്യാപിക്കാന്‍സ്ക്രീനില്‍തെളിഞ്ഞത് ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ മുഖം. വത്തിക്കാനില്‍നിന്നുള്ള വീഡിയോ സന്ദേശത്തിലൂടെ മാര്‍പാപ്പ 2016ലെ ഗ്ലോബല്‍ടീച്ചേഴ്സ് പ്രൈസ് വിജയിയെ പ്രഖ്യാപിച്ചു. ഹനാന്‍അല്‍ഹുറൂദ്. പലസ്തീനിലെ ഹൈസ്കൂള്‍അധ്യാപിക.

അല്‍ഹുറൂദിന്‍റെ പേര് പ്രഖ്യാപിച്ച നിമിഷം സദസില്‍പലസ്തീന്‍പതാകകള്‍പാറിക്കളിഞ്ഞു. പലസ്തീന്‍, പലസ്തീന്‍വിളികളാല്‍സദസ് ശബ്ദമുഖരിതമായി. ഞാന്‍നേടി പലസ്തീന്‍വിജയിച്ചു. ഇതായിരുന്നു ഹനാന്‍അല്‍ഹുറൂദിന്‍റെ ആദ്യപ്രതികരണം.

വര്‍ക്കി ഫൗണ്ടേഷന്‍സ്ഥാപകന്‍സണ്ണി വര്‍ക്കിയുടെ സാന്നിധ്യത്തില്‍യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍റാഷിദ് അല്‍മക്തൂം അധ്യാപനരംഗത്തെ നൊബേല്‍എന്നു വിശേഷിപ്പിക്കപ്പെടുന്ന പുരസ്കാരം ഹനാന് സമ്മാനിച്ചു.

സംഘര്‍ഷത്തിന്‍റെ നിരന്തരവേദിയായ പലസ്തീനില്‍അക്രമങ്ങള്‍ക്കെതിരെ വിദ്യാര്‍ഥികളില്‍അവബോധം സൃഷ്ടിക്കാന്‍ഹനാന്‍നടത്തിയ ശ്രമങ്ങളാണ് ആറരക്കോടിയിലധികം രൂപ സമ്മാനത്തുകയുള്ള പുരസ്കാരത്തിന് അവരെ അര്‍ഹയാക്കിയത്. പലസ്തീനിലെ അഭയാര്‍ഥി ക്യാംപില്‍ജനിച്ചു വളര്‍ന്ന ഹനാന്‍സമൂഹത്തില്‍സാക്ഷരതയുടെയും സത്യസന്ധതയുടെയും സ്നേഹത്തില്‍അധിഷ്ഠിതമായ ബന്ധത്തിന്‍റെ പ്രാധാന്യം വിളിച്ചു പറ‍ഞ്ഞ് പുതിയ മാര്‍ഗം തെളിച്ചു.

പുരസ്കാരം നേടിയത് ഹനാന്‍മാത്രമായിരിക്കാം. പക്ഷേ ലോകമെങ്ങുമുള്ള ഓരോ അധ്യാപകരുടെയും ആത്മാഭിമാനത്തിന്‍റെയും മഹത്വത്തിന്‍റെയും കാഴ്ചകളാണ് ആ പുരസ്കാരവേദി ലോകത്തിന് സമ്മാനിച്ചത്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :