E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:15 AM IST

Facebook
Twitter
Google Plus
Youtube

More in Gulf This week

വികസനങ്ങൾ ഇല്ലാതാക്കുന്ന പ്രകൃതിയെ ഓര്‍മപ്പെടുത്തി ഖുഷി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

വികസനത്തിന്‍റെ വളര്‍ച്ചയില്‍ നമുക്ക് നഷ്ടമാകുന്നത് പ്രകൃതിയും പച്ചപ്പുമാണ്.. അത്തരം വികസനങ്ങള്‍ക്കെതിരെയുള്ള ഒരു മുന്നറിയിപ്പാണ് പ്രവാസി എഴുത്തുകാരന്‍ സാദിഖ് കാവിലിന്‍റെ ഖുഷി എന്ന നോവല്‍.

ഖുശി സന്തോഷമാണ്. ഒപ്പം ഒരു ഓര്‍മപ്പെടുത്തലുമാണ്. നാം മറന്നു പോകുന്ന, ഇല്ലാതാക്കുന്ന നമ്മുടെ പ്രകൃതിയെ കുറിച്ചുള്ള ഓര്‍മപ്പെടുത്തല്‍. ഒപ്പും വരുംതലമുറയ്ക്ക് പ്രകൃതിയെ കുറിച്ചുള്ള ഒരു കഥ പറഞ്ഞു കൊടുക്കുക കൂടിയാണ് ഈ പുസ്തകം.

കുട്ടികള്‍ക്കായി ഗള്‍ഫ് പശ്ചാത്തലത്തില്‍ എഴുതപ്പെട്ട ആദ്യപരിസ്ഥിതി നോവല്‍ എന്ന് വിശേഷിപ്പിക്കാം ഖുഷിയെ. ഫ്ളാറ്റിന്‍റെ നാലു ചുവരുകള്‍ക്കുള്ള പെട്ടുപോകാന്‍ വിധിക്കപ്പെട്ട കുട്ടിള്‍ക്ക് പ്രകൃതിയുടെ അനന്തവിശാലതയും വൈവിധ്യവും സമ്മാനിക്കുകയാണ് ഖുഷി. പ്രകൃതിയെന്നാല്‍ ബാല്‍ക്കണിയിലെ ചെടിച്ചട്ടിയും ആകാശമെന്നാല്‍ വെറുമൊരു ജനാലക്കാഴ്ചയും അല്ലെന്ന് അവരെ ഓര്‍മിപ്പിക്കുന്നു.

മുതിര്‍ന്നവര്‍ക്ക് ഗൃഹാതുരമുണര്‍ത്തുന്ന കുട്ടിക്കാലത്തേക്കുള്ള ഒരു തിരികെ യാത്രയാണ് ഈ നോവല്‍. ഭൂമിയെയും അതിലെ ജീവജാലങ്ങളെയും കുറിച്ചുള്ള ആശങ്കകളാണ് ഈ പുസ്തകത്തില്‍ നിറയുന്നത്.

ഗള്‍ഫിലെ എഴുത്തുകാരില്‍ ശ്രദ്ധേയനായ സാദിഖ് കാവിലാണ് ഖുഷിയുടെ സൃഷ്ടാവ്. സാദിഖിന്‍റെ രണ്ടാമത്തെ നോവലാണിത്. മലയാളിയുടെ പ്രവാസ ജീവിതത്തിന്‍റെ പശ്ചാത്തലത്തില്‍ സാദിഖ് എഴുതിയ ഔട്ട് പാസ് എന്ന നോവല്‍ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

ഖുഷി എന്ന പൂച്ചക്കുട്ടിയുടെയും ജെയ് എന്ന കൊച്ചു കുട്ടിയുടെയും ആത്മബന്ധത്തിലൂടെയാണ് നോവല്‍ മുന്നോട്ട് പോകുന്നത്. പാര്‍ക്കില്‍ നിന്ന് ജെയുടെ ജീവിതത്തിന്‍റെ ഭാഗമാകുന്ന ഖുഷി ആ കുട്ടിയുടെ ജീവിതത്തിലും കാഴ്ചപ്പാടിലും ഉണ്ടാകുന്ന മാറ്റങ്ങളാണ് നോവലിന്‍റെ ഇതിവൃത്തം. ഒപ്പം ഖുഷിയുടെ ജീവിത കഥയിലൂടെ പ്രകൃതിയിലെ വിവിധ ജീവജാലങ്ങളെ അടുത്തു പരിചയപ്പെടുത്തുകയും ചെയ്യുന്നു.

ജയ് യെ പ്രകൃതിയോട് ചേര്‍ത്തു നിര്‍ത്തിയ ഖുഷി തന്നെ  പ്രകൃതിയിലേക്കുള്ള മനുഷ്യന്‍റെ കടന്നു കയറ്റത്തിന് ഇരയാകുന്നിടത്താണ് നോവല്‍ പൂര്‍ത്തിയാകുന്നത്. ഉള്ളില്‍ ഒരല്‍പം സങ്കടം അവശേഷിപ്പിച്ച് മാത്രമേ നമുക്ക് ഈ പുസ്തകം വായിച്ച് തീര്‍ക്കാനാകൂ. ഗാഡ്ജറ്റുകളുടെയും വീഡിയോ ഗെയിമുകളുടെയും ലോകത്ത് നിന്ന് വായനയിലേക്ക് കുട്ടികളെ തിരിച്ചു കൊൡണ്ടുവരാനുള്ള ശ്രമം കൂടിയാണ് ഖുഷി.

ഈ പ്രകൃതി നമ്മുടെ സ്വന്തമല്ല, വരും തലമുറയ്ക്ക് കൈമാറേണ്ട കാവല്‍ക്കാര്‍ മാത്രമാണ് നമ്മളെന്ന ഓര്‍മപ്പെടുത്തലാണ് ഖുഷി വായിച്ചു തീരുന്പോള്‍ വായനക്കാരന്‍റെ മനസിലേക്കെത്തുക.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :