E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday March 09 2021 04:28 AM IST

Facebook
Twitter
Google Plus
Youtube

More in Gulf This week

ബന്ധം ഊട്ടിഉറപ്പിച്ച് കേരളവും ബ്ഹറൈനും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ബഹ്റൈന്‍ എന്ന രാജ്യത്തിന് മലയാളക്കരയോടുള്ള ഹൃദയബന്ധം തുറന്നു കാണിക്കുന്നതായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍റെ ബ്ഹറൈന്‍ സന്ദര്‍ശനം. കേരളത്തിലെയും ബഹ്റൈനിലെയും ജനസമൂഹങ്ങള്‍ക്കിടയിലുള്ള സ്നേഹോഷ്മളത മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്നതായിരുന്നു സന്ദര്‍ശനത്തിലെ ഓരോ നിമിഷവും. ബഹ്റൈന്‍ കിരീടാവകാശിയുടെ അതിഥിയായണ് മുഖ്യമന്ത്രി മനാമയിലെത്തിയത്.

കീഴ്വഴക്കങ്ങളും ചിട്ടവട്ടങ്ങളും മാറ്റി വച്ചു കൊണ്ടുള്ള ചര്‍ച്ചകളും കൂടിക്കാഴ്ചകളുമാണ് നടന്നത്. ബഹ്റൈന്‍ ഭരണാധികാരി ഷെയ്ഖ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ, കിരീടാവകാശി സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ, പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ എന്നിവരുമായെല്ലാം മുഖ്യമന്ത്രി കൂടിക്കാഴ്ചകള്‍ നടത്തി. ബഹ്റൈനിലെ മലയാളി സമൂഹത്തോട് ആ രാജ്യത്തിനുള്ള മതിപ്പും കരുതലും വ്യക്തമാക്കുന്നതായിരുന്നു ഈ ചര്‍ച്ചകളെല്ലാം.

ഷാകിര്‍ കൊട്ടാരത്തില്‍ വച്ചായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ബഹ്റൈന്‍ ഭരണാധികാരി ഷെയ്ഖ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുമായി ചര്‍ച്ചകള്‍ നടത്തിയത്. മുഖ്യമന്ത്രി ഉന്നയിച്ച നിര്‍ദേശങ്ങളോട് തീര്‍ത്തും അനുഭാവപൂര്‍ണമായ സമീപനമാണ് അദ്ദേഹം കൈക്കൊണ്ടത്. പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫയ്ക്ക് ചുണ്ടന്‍ വള്ളത്തിന്‍റെ മാതൃക ഉപഹാരമായി നല്‍കിയാണ് മുഖ്യമന്ത്രി കേരളത്തിന്‍റെ സ്നേഹം അറിയിച്ചത്. കേരളം സന്ദര്‍ശിക്കാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍റെ ക്ഷണം ബഹ്റൈന്‍ പ്രധാനമന്ത്രി സ്വീകരിച്ചു. ഗുദൈബിയ കൊട്ടാരത്തില്‍ ബഹ്റൈന്‍ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്‍ മുഖ്യമന്ത്രിയുടെ ബഹുമാനാര്‍ഥം ഉച്ച വിരുന്ന് നല്‍കി. ഉന്നത വിദ്യാഭ്യാസം, ആരോഗ്യം, വിവര സാങ്കേതിക വിദ്യ, വിനോദസഞ്ചാരം, സാന്പത്തികം തുടങ്ങിയ മേഖലകളില്‍ പരസ്പര സഹകരണം ശക്തമാക്കാന്‍ ഈ കൂടിക്കാഴ്ചകളില്‍ ധാരണയായി. 

ബഹ്റൈനിലെ പ്രവാസി മലയാളികള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്ന ചില പ്രഖ്യാപനങ്ങളും മുഖ്യമന്ത്രിയുടെ സന്ദര്‍ശനവേളയിലുണ്ടായി. മലയാളി വിദ്യാര്‍ഥികള്‍ക്ക് ചെലവു കുറഞ്ഞ വിദ്യാഭ്യാസം ഉറപ്പു വരുത്തുന്നതിനുള്ള സ്കൂളുകളും കോളജുകളും സ്ഥാപിക്കുന്ന കാര്യത്തില്‍ അനുകൂലമായ നടപടിയെടുക്കാമെന്നുള്ള ബഹ്റൈന്‍ ഭരണനേതൃത്വത്തിന്‍റെ ഉറപ്പാണ് ഇതില്‍ പ്രധാനം. ബഹ്റൈനില്‍ തുടക്കമിടുന്ന ഈ സംവിധാനം പിന്നീട് മറ്റു ഗള്‍ഫ് രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പ്രവാസികള്‍ക്ക് കുറഞ്ഞ ചെലവില്‍ ചികില്‍സ ലഭ്യമാക്കുന്ന കേരള ക്ലിനിക്കുകളാണ് ഈ സന്ദര്‍ശനത്തില്‍ ഉയര്‍ന്നു വന്ന മറ്റൊരു ആശയം.

കേരളത്തിന്‍റെ സന്പദ്ഘടനയെ താങ്ങി നിര്‍ത്തുന്ന പ്രവാസികള്‍ക്ക് അര്‍ഹിക്കുന്ന പരിഗണന നല്‍കാന്‍ മാറി മാറി ഭരിച്ച സര്‍ക്കാരുകള്‍ക്കായിട്ടില്ലെന്ന സ്വയം വിമര്‍ശനവും ബഹ്റൈന്‍ കേരളീയ സമാജത്തില്‍ നടന്ന പൗരസ്വീകരണത്തില്‍ മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായി. തിരികെയെത്തുന്ന പ്രവാസികള്‍ക്കായി പുനരധിവാസ പദ്ധതികള്‍, എളുപ്പത്തില്‍ വായ്പ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍, പ്രവാസി നിക്ഷേപ ബോര്‍ഡ് തുടങ്ങിയ പദ്ധതികളും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. യാത്രാക്ലേശം പരിഹരിക്കുന്നത് അടക്കമുള്ള ശ്രമങ്ങളും മുഖ്യമന്ത്രി ഉറപ്പ് നല്‍കി. 

കേരളമെന്ന നിക്ഷേപങ്ങളുടെ സ്വര്‍ണഖനിയിലേക്ക് പ്രവാസി വ്യവസായികളെ സ്വാഗതം ചെയ്താണ് മുഖ്യമന്ത്രി നിക്ഷേപസംഗമത്തില്‍ സംസാരിച്ചത്. കയര്‍ മുതല്‍ മൊബൈല്‍ വാലറ്റ് വരെയുള്ള കേരളത്തിലെ നിക്ഷേപ സാധ്യതകള്‍ അദ്ദേഹം അക്കമിട്ട് നിരത്തി. അഴിമതിരഹിത സംസ്ഥാനമായി കേരളം മാറിക്കഴിഞ്ഞെന്നും പിണറായി വിജയന്‍ അവകാശപ്പെട്ടു.

ഡിസംബറില്‍ യുഎഇ സന്ദര്‍ശിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രി കഴിഞ്ഞ വാരം ബഹ്റൈനിലെത്തിയത്. രണ്ടു മാസത്തിനിടെ രണ്ടു ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കാനുള്ള മുഖ്യമന്ത്രിയുടെ തീരുമാനം പ്രവാസികള്‍ക്ക് വലിയ പ്രതീക്ഷകളാണ് നല്‍കുന്നത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :