E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 10 2021 04:53 AM IST

Facebook
Twitter
Google Plus
Youtube

More in Gulf This week

പ്രതീക്ഷകള്‍ സമ്മാനിച്ച് പ്രവാസി ദിവസ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പ്രതീക്ഷകള്‍ സമ്മാനിച്ച് കടന്നുവന്ന പുതുവര്‍ഷത്തില്‍ പതിവിനപ്പുറമുള്ള ആത്മവിശ്വാസത്തിന്‍റെ പടിയേറ്റത്തിലാണ് പ്രവാസികള്‍. ബംഗളുരുവില്‍ ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ നടക്കുന്ന പ്രവാസി ദിവസിലാണ് ഏവരുടെയും കണ്ണ്. ഇത്തവണത്തെ പ്രവാസി ദിവസെങ്കിലും പ്രഖ്യാപനങ്ങളില്‍ ഒതുങ്ങില്ലെന്നാണ് പ്രതീക്ഷ.

ഒരു പ്രവാസിയും ഒറ്റയ്ക്കല്ല എന്ന സാന്ത്വന സന്ദേശമായിരുന്നു സമീപ കാലങ്ങളില്‍ ഗള്‍ഫിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി മുതല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വരെയുള്ളവര്‍ നല്‍കിയത്. ഇരുവരുടെയും സന്ദര്‍ശനത്തിലൂടെ ഇന്ത്യയും ഗള്‍ഫ് രാജ്യങ്ങളുമായുള്ള ഉഭയകക്ഷി ബന്ധങ്ങളില്‍ വന്‍ പുരോഗതിയുണ്ടായി. തൊട്ടുപിന്നാലെ അബുദാബി കിരീടാവകാശിയും യുഎഇ സായുധസേനാ ഉപ സര്‍വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഖ്യാതിഥിയായി എത്തുമെന്ന പ്രഖ്യാപനം കൂടിയായതോടെ മുന്‍പെങ്ങുമില്ലാത്ത ആവേശത്തിലാണ് പ്രവാസികള്‍. യുഎഇക്ക് പിന്നാലെ ഖത്തറിലും സൗദിയിലും പ്രധാനമന്ത്രി സന്ദര്‍ശനം നടത്തിയതും അറബ്‌ ലോകത്തെ ഇന്ത്യക്കാര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇതോടൊപ്പം വിദേശ ഇന്ത്യക്കാരുടെ കാതലായ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമവും ഉണ്ടാകണമെന്നാണ് പ്രവാസികളുടെ അപേക്ഷ.

കഴിഞ്ഞ പ്രവാസി ദിവസിന്‍റെ തുടര്‍ച്ചായായി പത്തു സമ്മേളനങ്ങള്‍ നടത്തി കാര്യങ്ങള്‍ വിശദമായി പഠിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ ഇത്തവണത്തെ പിബിഡിയെ അഭിമുഖീകരിക്കുന്നത്. അതുകൊണ്ടുതന്നെ പുനരധിവാസം, പെന്‍ഷന്‍, വോട്ടവകാശം, എന്‍ആര്‍ഐ സംവരണം ഉള്‍പെടെയുള്ള വിഷയങ്ങളില്‍ പ്രതീക്ഷയ്ക്ക് വകയുണ്ടെന്നാണ് ഗള്‍ഫിലെ ഏറ്റവും വലിയ അംഗീകൃത ഇന്ത്യന്‍ സംഘടനയായ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്‍റ് വൈഎ റഹീമിന്‍റെ വിലയിരുത്തല്‍. യുഎഇയില്‍നിന്ന് സമ്മേളനത്തില്‍ പങ്കെടുക്കുന്ന 250 അംഗ സംഘവും ആവശ്യങ്ങള്‍ അക്കമിട്ട് നിരത്തി സര്‍ക്കാരിന് സമര്‍പ്പിക്കും. തൊഴിലന്വേഷകര്‍ക്ക് വിദഗ്ധ പരിശീലനം, ബോധവല്‍കരണം, വ്യാജ റിക്രൂട്ട്മെന്‍റ്, വീസ തട്ടിപ്പ് തുടങ്ങിയ കാര്യങ്ങള്‍ക്കൊപ്പം പ്രവാസികളെ ചൂഷണം ചെയ്യുന്ന ഇന്ത്യന്‍ കമ്പനി ഉടമകളെ ഇന്ത്യയില്‍ തന്നെ ശിക്ഷിക്കണം എന്നുവരെ ആവശ്യപ്പെടുന്നുണ്ട്.

പ്രവാസികള്‍ക്ക് ആധാര്‍ കാര്‍ഡ് എടുക്കാനുള്ള സംവിധാനം നയന്ത്ര കാര്യലായങ്ങളുടെ സഹായത്തോടെ വിദേശത്തുതന്നെ നടപ്പാക്കണമെന്നാണ് മറ്റൊരു പ്രധാന ആവശ്യം. വോട്ടവകാശവും അതത് രാജ്യങ്ങളിലിരുന്ന് വിനിയോഗിക്കാനുള്ള സൌകര്യം ഏര്‍പ്പെടുത്തണം. കൂടാതെ  പുനരധിവാസം, വിദ്യാഭ്യാസം, ചികില്‍സ, സീസണ്‍‍ സമയങ്ങളിലെ വിമാന ടിക്കറ്റ് നിരക്ക് വര്‍ധന, തടവുകാരുടെ കൈമാറ്റം ഉള്‍പെടെ പ്രവാസികളുടെ അടിയന്തര പ്രാധാന്യമുള്ള ആവശ്യങ്ങള്‍ക്ക് ഊന്നല്‍നല്‍കണമെന്നും ആവശ്യപ്പെടുന്നു.

പ്രവാസികളുടെ മൃതദേഹം സൌജന്യമായി നാട്ടിലെത്തിക്കണമെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെടുകയാണ് പ്രവാസി സമ്മാന്‍ അവാര്‍ഡ് ജേതാവ് അഷ്റഫ് താമരശ്ശേരി. രോഗികളെ വിമാനത്തില്‍ കൊണ്ടുപോകുന്നതിലെ കാലതാമസം ഒഴിവാക്കിയാല്‍ ഒരുപാടുപേരെ ജീവനോടെ നാട്ടിലെത്തിക്കാമെന്നും സൂചിപ്പിക്കുന്നു. സാധാരണക്കാരുടെ പ്രശ്നങ്ങള്‍ കേള്‍ക്കാന്‍ മനസുള്ള ഉദ്യോഗസ്ഥരെ ഗള്‍ഫ് രാജ്യങ്ങളില്‍ നിയമിക്കണമെന്നാണ് മറ്റൊരാവശ്യം.

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും പ്രവാസി വകുപ്പും വര്‍ഷങ്ങളായി നടത്തിയ വാഗ്ദാനങ്ങളുടെ പെരുമഴയില്‍ വിറങ്ങലിച്ചിരിക്കുകയാണ് പ്രവാസികള്‍. ഇനി വേണ്ടത് ശക്തമായ നയങ്ങളും തീരുമാനങ്ങളും മാത്രം.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :