E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:15 AM IST

Facebook
Twitter
Google Plus
Youtube

More in Gulf This week

മരുഭൂമിയിലെ ഏകാന്ത ജീവിതങ്ങള്‍ക്ക് സഹായമെത്തിച്ച് മലയാളി സംഘം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഇല്ലാത്തവന് നല്‍കലാണ് റമസാന്‍റെ പുണ്യം. ഈ സന്ദേശം ഉള്‍ക്കൊണ്ട്, മരുഭൂമിയില്‍ ഒറ്റയ്ക്ക് ജീവിക്കുന്നവരിലേക്ക് സഹായമെത്തിക്കുകയാണ് ഒരു സംഘം മലയാളികള്‍. നോന്പുതുറ വിഭവങ്ങളും, അവശ്യസാധനങ്ങളുമെല്ലാമായി മരുഭൂമിയിലേക്ക് നടത്തിയ ആ യാത്രയുടെ വിശേഷങ്ങളാണ് ഇനി. 

ഇതൊരു യാത്രയാണ്... മരുഭൂമിയിലെ ഏകാന്ത ജീവിതങ്ങളെ തേടി. മലയാളിയുടെ സാഹിത്യഭാഷയില്‍ പറഞ്ഞാല്‍ ആടുജീവിതങ്ങളെ തേടി. നോന്പുകാലത്ത് അവര്‍ക്കായി ഒരു പിടി ചോറും ഒരുപാട് സന്തോഷങ്ങളും കരുതിക്കൊണ്ടാൡണീ യാത്ര. യുഎഇയിലെ ഒരുപറ്റം മലയാളി സുഹൃത്തുക്കള്‍ ഒന്നു ചേര്‍ന്ന്. 

കിലോമീറ്ററുകള്‍ മരുഭൂമിയിലൂടെ സഞ്ചരിച്ചു വേണം ആടിനെയും ഒട്ടകങ്ങളെയും പോറ്റി ജീവിക്കുന്ന ഉസ്ബകളിലേക്കെത്താന്‍. മുന്‍പേ പോയ വാഹനത്തിന്‍റെ ടയര്‍ പാടുകളെ പിന്തുടര്‍ന്ന് വേണം യാത്ര. പലപ്പോഴും വാഹനങ്ങളുടെ ടയര്‍ മണലില്‍ പുതഞ്ഞു. 

കിലോമീറ്ററുകള്‍ പിന്നിട്ടപ്പോള്‍ മരുഭൂമിക്ക് നടുവില്‍ വേലികെട്ടി തിരിച്ച ഒരു ഉസ്ബ കണ്ണില്‍ പെട്ടു. വേലിക്കകത്ത് ആടുകളും പശുക്കളും ഒട്ടകങ്ങളും. മരുഭൂമിയുടെ ഉള്ളിലേക്ക് കയറും തോറും കൂടുതല്‍ ഉസ്ബള്‍... കൂടുതല്‍ ഏകാന്തജീവിതങ്ങള്‍...

ഒന്നോ രണ്ടോ പേരാണ് ഓരോ ഉസ്ബകളിലും താമസിക്കുന്നത്. പ്ലൈവുഡ് കൊണ്ട് മറച്ച ചെറിയ മുറികളിലാണ് ജീവിതം. മറ്റു ചിലര്‍ ഒരു കാറ്റില്‍ പറന്നു പോയേക്കുമെന്നു തോന്നുന്ന ടെന്‍റുകളില്‍. വൈദ്യുതി പോലും ഇല്ലാത്ത ഈ ഉസ്ബകളില്‍ ഫാന്‍ പോലും ചിന്തക്കാന്‍ പറ്റാത്ത ആഡംബരമാണ്. പല ഉസ്ബകളിലും ഒരാള്‍ മാത്രമാണുള്ളത്. വാരാന്ത്യങ്ങളിലെത്തുന്ന അര്‍ബാബ് മാത്രമാണ് അവിടേക്കുള്ള ഏകസന്ദര്‍ശകന്‍.

ഓരോ ഉസ്ബകളിലേയും തൊഴിലാളികള്‍ക്ക് നോന്പു തുറയ്ക്കുള്ള വിഭവങ്ങളും ഒരു മാസത്തേക്കുള്ള പലചരക്കു സാധനങ്ങളും വസ്ത്രങ്ങളുമെല്ലാം നല്‍കി. കൂട്ടത്തിലെ കൊച്ചു കുട്ടികള്‍ക്കായിരുന്നു മുതിര്‍ന്നവരേക്കാള്‍ ആവേശം. 

ടിവിയും എസിയും എല്ലാത്ത ജീവിതം കണ്ടപ്പോള്‍ കുട്ടികള്‍ക്ക് അദ്ഭുതം. ആടുകളെയും ഒട്ടകങ്ങളെയും കാണുന്പോള്‍ ഒത്തിരി സന്തോഷം.

റമസാന്‍ വിഭവങ്ങളുമായെത്തിയ അതിഥികള്‍ക്ക് അടുത്തേക്ക് ഉസ്ബകളിലുള്ളവര്‍ നിറഞ്ഞ ചിരിയോടെ സ്വീകരിച്ചു. അതിഥികളെ കണ്ടപ്പോള്‍ നിറസന്തോഷം... ഒടുവില്‍ അതിഥികള്‍ നല്‍കിയതെല്ലാം വാങ്ങി മരഭൂമിക്ക് നടുവിലെ അവരുടെ ഏകാന്തലോകത്തേക്ക് ഓരോരുത്തരും തിരിച്ചു നടന്നു.

ബംഗ്ലദേശില്‍ നിന്നുള്ള മുഹമ്മദ് രാജുവിന്‍റെ ഉസ്ബയിലാണ് യാത്ര അവസാനിച്ചത്. മരുഭൂമിക്ക് നടവില്‍ കിടന്നുറങ്ങാന്‍ കെട്ടിയുറപ്പിച്ച മരപ്പലകയില്‍ ഇരുന്ന് എല്ലാവരും നോന്പു തുറന്നു. പ്രാര്‍ഥിച്ചു, ഒരു വലിയ അനുഭവം എന്നാണ് സംഘത്തിലുണ്ടായിരുന്ന ഓരോരുത്തരും ഈ യാത്രയെ വിശേഷിപ്പിച്ചത്.

ഭക്ഷണത്തിന്‍റെ വില എന്തെന്ന് ഓരോ കൊച്ചുകുട്ടിക്കു പോലും മനസിലാക്കി കൊടുക്കുന്നതായിരുന്നു ആ വൈകുന്നേരം. നിലന്പൂര്‍ സ്വദേശിയാ ഫാസില്‍ മുസ്തഫയാണ് ഈ കൂട്ടായ്മയ്ക്ക് ചുക്കാന്‍ പിടിക്കുന്നത്. ഫാസിലിന്‍റെ ഫേസ് ബുക്ക് പേജിലൂടെ കേട്ടറിഞ്ഞാണ് ഓരോരുത്തരും ഈ യാത്രയുടെ ഭാഗമായത്. 

റമസാനില്‍ ഒരു ദിവസം പോലും മുടങ്ങാതെ ഫാസിലും സുഹൃത്തുക്കളും പാവപ്പെട്ട തൊഴിലാളികള്‍ക്കായി നോന്പു തുറ ഒരുക്കുന്നു. വീട്ടില്‍ പാചകം ചെയ്ത ഭക്ഷണം തന്നെയാണ് തൊഴിലാളികള്‍ക്കുള്ള നോന്പുതുറയില്‍ വിളന്പുന്നത്.

കൂടുതല്‍ ആളുകള്‍ ഈ കൂട്ടായ്മയുടെ ഭാഗമാകണമെന്നാണ് ഓരോരുത്തരുടെയും ആഗ്രഹം. ഇനിയും ഇത്തരം കൂടിച്ചേരലുകള്‍ ഉണ്ടാകുമെന്ന് ഉറപ്പിച്ചാണ് ഇവര്‍ ഓരോരുത്തരും മടങ്ങുന്നത്.

മണല്‍ക്കാടിനു നടുവില്‍ ഒറ്റയ്ക്ക് ജീവിക്കുന്ന ഇവരുടെ ജീവിതത്തില്‍ അല്‍പം സന്തോഷം പകരാനായാല്‍ അതാണ് വലിയ കാര്യമെന്ന് വിശ്വസിക്കുന്നു ഈ സൗഹൃദക്കൂട്ടം.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :