സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്ന ഒരു കൊച്ചു പാട്ടുകാരിയെ കുറിച്ചാണ് ഇനി. അബുദാബിയില്‍ നിന്നുള്ള ആയിഷ അബ്ദുല്‍ ബാസിതിന്‍റെ പാട്ടുകള്‍ ആസ്വാദകര്‍ക്ക് സമ്മാനിക്കുന്നത് പുതിയ ഒരു അനുഭവം.
ആയിഷ അബ്ദുല്‍ ബാസിത്. മലയാളികള്‍ക്ക് അത്ര സുപരചിതമായിരിക്കില്ല ഈ പേര്. പക്ഷേ സമൂഹമാധ്യമങ്ങളിലെ മിന്നും താരമാണ് ആയിഷ. ആയിഷയുടെ ഓരോ പാട്ടും സമൂഹമാധ്യമങ്ങളില്‍ പുതിയ ചരിത്രമെഴുതുകയാണ്.
രണ്ടു വര്‍ഷത്തിനുള്ളില്‍ രണ്ടരകോടിയിലധികം ആളുകളാണ് ഈ പന്ത്രണ്ടുകാരിയുടെ പാട്ടുകള്‍ സമൂഹമാധ്യമങ്ങളിലൂടെ ആസ്വദിച്ചത്. യു ട്യൂബ് ഗേള്‍ എന്ന ചെല്ലപ്പേരും ഓണ്‍ലൈന്‍ ലോകം ആയിഷയ്ക്ക് സ്നേഹപൂര്‍വം സമ്മാനിച്ചു.
ഉര്‍ദു, ഹിന്ദി, അറബിക്, തമിഴ്, മലയാളം ഭാഷകളിലെല്ലാം ആയിഷ പാടും. ഹസ്ബി റബി എന്ന ഉറുദൂ ഗാനം യു ട്യൂബില്‍ കണ്ടത് ഒരു കോടിയിലധികം പേരാണ്. മലയാളത്തിലും ആയിഷയുടെ പാട്ടുകള്‍ക്ക് ആരാധകരേറെ
AR റഹ്മാന്‍ ഇന്ത്യയില്‍ നടത്തിയ ടാലന്‍റ് ഷോയില്‍ ആദ്യപത്തില്‍ ഇടം നേടിയ ഈ തലശേരിക്കാരിയുടെ ആഗ്രഹം, AR റഹ്മാന്‍റെ മ്യൂസിക് സ്കൂളില്‍ ചേര്‍ന്ന് കൂടുതല്‍ മികച്ച പരിശീലനം നടത്തുകയെന്നതാണ്.
മാതൃസ്നേഹവും, ദേശീയതയും, ഐക്യവും, സമാധാനവും എല്ലാമാണ് ആയിഷയുടെ പാട്ടുകളില്‍ നിറഞ്ഞു നില്‍ക്കുന്നത്. അബുദാബിയില്‍ പ്രവാസിയായ അബ്ദുല്‍ ബാസിതിന്‍റെയും ത്സ്നീമിന്‍റെ മകളായ ആയിഷയുടെ ആദ്യഗുരുവും പ്രചോദനവും അമ്മ തന്നെയാണ്. പാട്ടുകാരിയായ അമ്മയുടെ പാരന്പര്യം മകള്‍ക്കും പകര്‍ന്നു കിട്ടിയപ്പോള്‍ പ്രോല്‍സാഹനവുമായി പിതാവ് ഒപ്പം നില്‍ക്കുന്നു.
സംഗീതത്തില്‍ മാത്രമല്ല, ചിത്രരചനയും പഠനത്തിലും എല്ലാം ഒരു പടി മുന്നില്‍ തന്നെയാണ് ആയിഷ. സമൂഹമാധ്യമങ്ങള്‍ തന്‍റെ പാട്ടുകള്‍ ആളുകള്‍ കാണുന്നത് വഴി ലഭിക്കുന്ന വരുമാനം കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി നീക്കി വച്ചിരിക്കുകയാണ് ഈ മിടുക്കി. ഒത്തിര പ്രതിഭയും ഒരു പിടി നല്ല സ്വപ്നങ്ങളുമായി ആയിഷ പാടുകയാണ്... പുതിയ നേട്ടങ്ങളിലേക്കും വിജയങ്ങളിലേക്കും.