അറിവിന്റെ അക്ഷരമുറ്റത്തേക്ക് കുരുന്നുകളെ കൈപിടിച്ചുയര്‍ത്തി മലയാള മനോരമയുടെ വിദ്യാരംഭം. ദുബായ് ഇന്ത്യന്കോണ്സുലേറ്റില്നടന്ന ചടങ്ങുകളില്‍ 221 കുരുന്നുകളാണ് ആദ്യക്ഷരം കുറിച്ചത്.
കുഞ്ഞു വിരല്തുന്പുകളില്ആദ്യക്ഷരത്തിന്റെ സ്പര്‍ശം. കുഞ്ഞുനാവില്അറിവിന്റെ അമൃതം. മനോരമ ഒരുക്കിയ അറിവരങ്ങില്നൂറുകണക്കിന് കുരുന്നുകളാണ് അക്ഷരനൈവേദ്യം നുകര്‍ന്നത്. കൊച്ചു വിരലുകള്ആദ്യമായി മലയാണ്മയെ തൊട്ടറിഞ്ഞു. ചുണ്ടിലൊരു സന്തോഷ പുഞ്ചിരിയുമായാണ് ഭൂരിഭാഗം പേരും അറിവിന്റെ ലോകത്തേക്ക് ചുവട് വച്ചത്. ചില വിരുതന്മാര്കരഞ്ഞു പ്രതിഷേധിച്ചു.
മലയാളത്തിന്റെ മഹാ ചലച്ചിത്രകാരന്അടൂര്ഗോപാലകൃഷ്ണന്, ദുബായ് ഇന്ത്യന്കോണ്സുലേറ്റിലെ ഡെപ്യൂട്ടി കോണ്സല്ജനറല്കെ.മുരളീധരന്, മലയാള മനോരമ അസോഷ്യേറ്റ് എഡിറ്റര്ജോസ് പനച്ചിപ്പുറം എന്നിവരായിരുന്നു ഗുരുക്കന്മാര്.
ആറു മണിക്കാണ് വിദ്യാരംഭ ചടങ്ങുകള്തുടങ്ങിയതെങ്കിലും പുലര്‍ച്ചെ നാലര മുതല്മാതാപിതാക്കള്കുട്ടികളുമായി ഇന്ത്യന്‍കോണ്‍സുലേറ്റ് ഓഡിറ്റോറിയത്തിലെത്തി. ആറു മണിയോടെ കോണ്‍സുലേറ്റ് ഓഡിറ്റോറിയം നിറഞ്ഞു കവിഞ്ഞു. ഇരുനൂറിലധിതം കുരുന്നുകളാണ് ആദ്യക്ഷരം കുറിച്ചത്. മക്കളുടെ വിദ്യാരംഭം എങ്ങനെ നടത്തുമെന്ന മാതാപിതാക്കളുടെ ആശങ്കയ്ക്കുള്ള ഉത്തരം കൂടിയാണ് മനോരമ സമ്മാനിച്ചത്.
വിദ്യാരംഭ ചടങ്ങുകളിലെ കൗതുകമായിരുന്നു ആദ്യക്ഷരം കുറിക്കാനെത്തിയ ആറ് ഇരട്ട കുട്ടികളുടെ സാന്നിധ്യം. മലയാളികള്‍മാത്രമല്ല, രാജസ്ഥാന്, ഡല്‍ഹി, തമിഴ്നാട് എന്നിവടങ്ങളില്‍നിന്നുള്ള പ്രവാസികളും മക്കളുമായി മനോരമ ഒരുക്കിയ വേദിയില്വിദ്യാരംഭത്തിനെത്തി.
കേരളത്തില്‍നിന്ന് വിദ്യാരംഭ ചടങ്ങ് കടല്കടക്കുന്ന വലിയ കാര്യമാണെന്ന് ഗുരുവായെത്തിയ അടൂര്ഗോപാലകൃഷ്ണന്ചൂണ്ടിക്കാട്ടി. കേരളത്തിന്റെ സംസ്കാരവും പാരന്പര്യവുമായി പുതിയ തലമുറയെ അടുപ്പിക്കാന്വിദ്യാരംഭം സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. മലയാളത്തോടും മലയാളിത്തത്തോടും ഉള്ള പ്രവാസി മലയാളിയുടെ സ്നേഹത്തിന്റെ അടയാളക്കാഴ്ചകള്കൂടിയായിരുന്നു ദുബായിലെ വിദ്യാരംഭ ചടങ്ങുകള്‍.