E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:15 AM IST

Facebook
Twitter
Google Plus
Youtube

More in Gulf This week

പ്രകൃതിയുടെ വിസ്മയക്കാഴ്ചയുമായി ഹവിയത്ത് നജൂം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഹവിയത്ത് നജൂം അഥവാ നക്ഷത്രക്കുളം. പ്രകൃതി ഒരുക്കിയിരിക്കുന്ന ഒരു വിസ്മയക്കാഴ്ചയാണിത്. ലോകത്തെ പ്രശസ്തമായ പത്ത് സിങ്ക് ഹോളുകളില്‍ ഒന്നാണ് ഒമാന്‍ ഖുറിയാത്തിലെ ഈ നക്ഷത്രക്കുളവും.

ഭൂമിയിലേക്ക് പതിച്ച നക്ഷത്രമെന്നാണ് ഹവിയത്ത് നജൂം എന്ന വാക്കിന്‍റെ അര്‍ഥം. പേരു സൂചിപ്പിക്കുന്നതു പോലെ ഒരു നക്ഷത്രപാതത്തില്‍ രൂപം കൊണ്ടതാണ് ഹവിയത്ത് നജൂം എന്ന ഈ നക്ഷത്രക്കുളം എന്നാണ് വിശ്വാസം. ശാസ്ത്രീയമായി അടിത്തറയൊന്നുമില്ലെങ്കിലും അങ്ങനെ വിശ്വസിക്കാനാണ് ഇവിടുത്തുകാര്‍ ഇഷ്ടപ്പെടുന്നത്.

മണ്ണും കല്ലുകളും ഒലിച്ചും പാറകള്‍ ദ്രവിച്ചുമാണ് ഹവിയത്തു നജൂം രൂപമെടുത്തതെന്നാണ് ഭൂമിശാസ്ത്രജ്ഞരുടെ പക്ഷം. നക്ഷത്രവും ഉല്‍ക്കയും വീണുണ്ടായതാണ് കുളമെന്ന വാദം ഇവര്‍ തള്ളിക്കളയുന്നു. നക്ഷത്രക്കുളത്തിന്‍റെ ഉദ്ഭവം എങ്ങനെ തന്നെ ആയാലും ഇന്ന് ഒമാനിലെ ഏറ്റവും പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങളിലൊന്നാണ് ഹവിയത്ത് നജൂം.മസ്കത്തില്‍ നന്ന് ഖുറിയാത്ത് വഴി സൂറിലേക്കുള്ള പാതയോട് ചേര്‍ന്നാണ് ഹവിയാത്ത് നജൂം സ്ഥിതി ചെയ്യുന്നത്. ദബാബ് എന്ന ഗ്രാമത്തില്‍. പക്ഷേ ഈഗ്രാമവും ഇപ്പോള്‍ ഹവിയത്ത് നജൂം എന്നാണ് അറിയപ്പെടുന്നത്. 

അന്പത് മീറ്ററിലധികം വ്യാസമുണ്ട് ഹവിയത്ത് നജൂമിന്. പച്ച നിറത്തില്‍ നല്ല തെളിമയുള്ള വെള്ളം. കുളത്തിലേക്ക് ഇറങ്ങാന്‍ പടിക്കെട്ടുകളും ഉണ്ടാക്കിയിട്ടുണ്ട്. താല്‍പര്യമുള്ളവര്‍ക്ക് കുളത്തിലിറങ്ങി തണുത്ത വെള്ളത്തില്‍ മതിവരുവോളം നീന്താം. ഒന്നര കിലോമീറ്റര്‍ അകലെയുള്ള സമുദ്രത്തിലേക്ക് കുളത്തിന്‍റെ അടിയില്‍ നിന്ന് ഒരു തുരങ്കപാതയുള്ളതായും സ്വദേശികള്‍ വിശ്വസിക്കുന്നു.

സാഹസിക പ്രേമികളുടെയും ഇഷ്ടകേന്ദ്രമാണ് ഈ വന്പന്‍ കുളം. സമീപ രാജ്യങ്ങളില്‍ നിന്നു പോലും സാഹസിക അഭ്യാസങ്ങള്‍ക്കായി സന്ദര്‍ശകര്‍ ഇവിടെ എത്തുന്നു. ദിനം പ്രതി നൂറു കണക്കിനാളുകളാണ് ഇവിടേക്കെത്തുന്നത്,  സന്ദര്‍ശകരെ ലക്ഷ്യമിട്ട് നക്ഷത്രക്കുളത്തിന് ചുറ്റും മരങ്ങളും ചെടികളും നട്ടുവളര്‍ത്തി ഒരു ഹരിതോദ്യാനവും ഒരുക്കിയിട്ടുണ്ട് മസ്കത്ത് നഗരസഭ. ഒമാനിലെ മലയാളികളുടെയും പ്രിയ പിക്നിക് പോയിന്‍റാണ് നക്ഷത്രക്കുളം.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :