E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:15 AM IST

Facebook
Twitter
Google Plus
Youtube

More in Gulf This week

ആഡംബരത്തിന്‍റെ കടല്‍ക്കാഴ്ചകളുമായി ദുബായ് ബോട്ട് ഷോ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ദുബായ് രാജ്യാന്തര ബോട്ട് ഷോ. ലോകത്തെ ഏറ്റവും മികച്ച ജലയാനങ്ങളുടെ പ്രദര്‍ശനവേദി. ആഡംബരവും മികവും ഒന്നിക്കുന്ന സൂപ്പര്‍ യോട്ടുകളുടെയും ബോട്ടുകളുടെയും അപൂര്‍വ കാഴ്ചകളാണിവിടെ.

ആഡംബരത്തിന്‍റെ കടല്‍ക്കാഴ്ചകളാണ് ദുബായ് ബോട്ട് ഷോ. ഒഴുകി നടക്കുന്ന കൊട്ടാരക്കാഴ്ചകള്‍. പുത്തന്‍ സാങ്കേതിക വിദ്യകളും പഞ്ചനക്ഷത്ര സൗകര്യങ്ങളുമായി സന്ദര്‍ശകരെ അന്പരപ്പിക്കുന്ന സൂപ്പര്‍ യോട്ടുകളും ബോട്ടുകളും.

മികവിലും ആഡംബരത്തിലും ഒരു പോലെ മുന്നിട്ട് നില്‍ക്കുന്ന പല തരത്തില്‍ പെട്ട അഞ്ഞൂറോളം യോട്ടുകളും ബോട്ടുകളുമാണ് ദുബായ് ബോട്ട് ഷോയിലുള്ളത്. നൂറ്റന്പത് കോടിയിലധികം വിലമതിക്കുന്ന സൂപ്പര്‍ യോട്ടുകളാണ് ബോട്ട് ഷോയിലെ താരങ്ങള്‍. ലോകത്തെ അതിസന്പന്നര്‍ക്കായി പ്രത്യേകം തയാറാക്കുന്നവയാണ് ഈ യോട്ടുകള്‍.

മോണ്ടി കാര്‍ലോ എന്ന ഈ യോട്ട് ലോകത്തെ തന്നെ ഏറ്റവും മികച്ച ആഡംബര ബോട്ടുകളിലൊന്നാണ്. പഞ്ചനക്ഷത്ര ഹോട്ടലുകളെ തോല്‍പിക്കുന്ന സൗകര്യങ്ങളാണ് ഇതിനകത്ത് ഒരുക്കിയിരിക്കുന്നത്. ആഴ്ചകള്‍ നീളുന്ന കടല്‍ യാത്രകള്‍ക്ക് അനുയോജ്യമായ രീതിയിലാൡണ് ഇവ നിര്‍മിച്ചിരിക്കുന്നത്. കടലിലെ ഏറ്റവും പ്രതികൂല സാഹചര്യങ്ങളില്‍ പോലും ഏറ്റവും മികച്ച സുരക്ഷ ഉറപ്പാക്കുന്നു.

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള എണ്ണൂറ്റന്പതോളം കന്പനികളാണ് പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നത്. ലോകത്ത് ആഡംബര നൗകകള്‍ ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്ന മേഖലകളിലൊന്നായ മധ്യപൂര്‍വദേശത്ത്  തങ്ങളുടെ ഏറ്റവും പുതിയ മോഡലുകള്‍ അവതരിപ്പിക്കുകയാണ് ഓരോ കന്പനികളും. ഏറ്റവും വ്യത്യസ്തമായ രീതിയില്‍ യോട്ടുകള്‍ ഒരുക്കി അവതരിപ്പിക്കുകയാണ് വിവിധ കന്പനികള്‍. കടലാഴങ്ങളിലേക്ക് അതിവേഗത്തില്‍ കുതിയ്ക്കാന്‍ സഹായിക്കുന്ന ജെറ്റ് സ്കീ സി ബോബുകളാണ് ഇത്തവണത്തെ മറ്റൊരു ആകര്‍ഷണം. 

തുടര്‍ച്ചയായ ഇരുപത്തിയഞ്ചാം വര്‍ഷമാണ് ആഡംബരയാനങ്ങളുടെ കാഴ്ചകളും വിശേഷങ്ങളുമായി ദുബായ് ബോട്ട് ഷോ സംഘടിപ്പിക്കപ്പെടുന്നത്. ഒട്ടേറെ വാണിജ്യ ഇടപാടുകള്‍ക്കും അ‍ഞ്ചു ദിവസത്തെ ബോട്ട് ഷോ വേദിയാകുന്നു. റോവിങ്, ജെറ്റ് സ്കീ, സര്‍ഫിങ്, വാട്ടര്‍ബൈക്കുകള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട മല്‍സരങ്ങളും ബോട്ട് ഷോയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :