E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:15 AM IST

Facebook
Twitter
Google Plus
Youtube

More in Gulf This week

ഒരു രൂപ കറന്‍സികളുടെ വ്യത്യസ്തമായ പ്രദര്‍ശനം ദുബായില്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഇന്ത്യയുടെ ഒരു രൂപ കറന്‍സിക്ക് നൂറു വയസു തികഞ്ഞിരിക്കുകയാണ്. നൂറു വര്‍ഷത്തിനിടെ ഇന്ത്യയില്‍ ഇറങ്ങിയ നൂറു തരത്തിലുള്ള ഒരു രൂപ കറന്‍സികളുടെ പ്രദര്‍ശനമാണ് ഈ വാരം ദുബായില്‍ നിന്നുള്ള വ്യത്യസ്തമായ വിശേഷം. ദെയ്റയിലെ നുമിസ് ബിങ് ഗാലറിയിലാണ് ഈ വ്യത്യസ്തമായ പ്രദര്‍ശനം നടക്കുന്നത്.

ചരിത്രത്തിന്‍റെ ഗന്ധവും നിറവുമുണ്ട് ഈ നോട്ടുകള്‍ക്ക്... നൂറുവര്‍ഷത്തെ ഇന്ത്യയുടെ ചരിത്രം. സ്വാതന്ത്ര്യം ലഭിക്കും മുന്പും ശേഷവുമുള്ള ചരിത്രം തന്നെയാണ് ഈ നോട്ടുകള്‍. കഴിഞ്ഞ നൂറുവര്‍ഷത്തെ ഇന്ത്യയുടെ ചരിത്രമാണ് ഈ ഒരു രൂപ നോട്ടുകളിലൂടെ ചെന്നൈ സ്വദേശി രാംകുമാര്‍ പറയുന്നത്. 

1917ലാണ് ആദ്യമായി ഒരു രൂപയുടെ കറന്‍സി ഇന്ത്യയില്‍ ഇറങ്ങുന്നത്.നാണയം ഉണ്ടാക്കുന്ന ഉരുക്കിന്‍റെ വില വര്‍ധിച്ചതിനെ തുടര്‍ന്നാണ് കറന്‍സി അച്ചടിക്കാന്‍ ജോര്‍ജ് അ‍ഞ്ചാമന്‍ രാജാവ് ഉത്തരവിട്ടത്. കൈകൊണ്ട് നിര്‍മിച്ച വെളുത്ത പേപ്പറില്‍ ചക്രവര്‍ത്തിയുടെ മുഖം മുദ്രണം ചെയ്തതായിരുന്നു ആദ്യത്തെ കറന്‍സി. ഇരുപത്തിയഞ്ച് നോട്ടുകളുടെ ഒരു കെട്ട് ആയിട്ടാണ് ഈ നോട്ടുകള്‍ ലഭിച്ചിരുന്നത്.

സ്വാതന്ത്ര്യത്തിന് ശേഷം രണ്ട് വര്‍ഷം കൂടി ഇന്ത്യ ബ്രീട്ടീഷ് കറന്‍സികള്‍ ഉപയോഗിച്ചിരുന്നു. 1949ലാണ് ഇന്ത്യ ആദ്യമായി ഒരു രൂപ കറന്‍സി ഇറക്കിയത്. ജോര്‍ജ് അഞ്ചാമന്‍ ചക്രവര്‍ത്തിയുടെ മുഖത്തിന് പകരം അശോകസ്തംഭമായിരുന്നു നോട്ടില്‍ മുദ്രണം ചെയ്തത്. പിന്നീട് ഇത് ഒരു രൂപ നാണയത്തിന്‍റെ ചിത്രമായി, ഒരിക്കല്‍ മാത്രമാണ് അശോകസ്തംഭം ഇന്ത്യയുടെ ഒരുരൂപ നോട്ടില്‍ നിന്ന് പുറത്തു പോയത്. 1969ല്‍ മഹാത്മാഗാന്ധിയുടെ നൂറാം ജന്‍മദിനത്തോട് അനുബന്ധിച്ച് ഗാന്ധിജിയുടെ ചിത്രമായിരുന്നു അക്കൊല്ലമിറങ്ങിയ നോട്ടുകളില്‍ ആലേഖനം ചെയ്തത്.

രണ്ടാം ലോക മഹായുദ്ധകാലത്ത് ഇന്ത്യന്‍ സന്പദ് വ്യവസ്ഥ തകര്‍ക്കാന്‍ ജപ്പാന്‍ അടിച്ചിറക്കിയ വ്യാജ ഒരുരൂപ നോട്ടാണ് ഈ കാണുന്നത്. ലോകമഹായുദ്ധ കാലത്ത് യുദ്ധത്തടവുകാര്‍ക്ക് ഉപയോഗിക്കാന്‍ വേണ്ടി പ്രത്യേകം തയാറാക്കിയ നോട്ടുകളും പ്രദര്‍ശനത്തില്‍ കാണാം. സ്വാതന്ത്ര്യം നേടിയ കാലഘട്ടത്തില്‍ പാക്കിസ്ഥാനില്‍ ഉപയോഗിച്ചിരുന്ന ഇന്ത്യന്‍ കറന്‍സിയും ഈ ശേഖരത്തിലുണ്ട്. ഇന്ത്യന്‍ കറന്‍സിയുടെ പുറത്ത് പാക്കിസ്ഥാനില്‍ ഉപയോഗിക്കാന്‍ എന്ന സീല്‍ ചെയ്തതായിരുന്നു ഈ നോട്ടുകള്‍. 

ഗള്‍ഫ് രാജ്യങ്ങളില്‍ വിനിമയം ചെയ്യുന്നതിനായി പ്രത്യേകം ഒരു രൂപ നോട്ടുകളും ഒരുകാലഘട്ടത്തില്‍ ഇന്ത്യ പുറത്തിറക്കിയിരുന്നു. എന്നാല്‍ ഗള്‍ഫ് നോട്ടുകള്‍ക്ക് ഇന്ത്യയില്‍ സാധുതയുണ്ടായിരുന്നില്ല എന്നതാണ് കൗതുകകരം.

ഇന്ത്യയിലെ ഫ്രഞ്ച്, പോര്‍ച്ചുഗീസ് അധീന പ്രദേശിങ്ങളില്‍ പ്രചാരത്തിലുണ്ടായിരുന്നവയാണ് ഈ നോട്ടുകള്‍. ഫ്രഞ്ച് സര്‍ക്കാരും പോര്‍ച്ചുഗല്‍ സര്‍ക്കാരും ഇന്ത്യയിലെ കോളനികളിലേക്ക് മാത്രമായി പുറത്തിറക്കിയതാണ് ഈ നോട്ടുകള്‍.

1994ല്‍ ഒരു രൂപ കറന്‍സിയുടെ അച്ചടി നിര്‍ത്തിയെങ്കിലും 2015ല്‍ വീണ്ടും പുറത്തിറക്കി. കടലിനക്കരെ ഇന്ന് ഇന്ത്യയുടെ കഥ പറയുകയാണ് നൂറു വര്‍ഷങ്ങളിലിറങ്ങിയ ഈ നൂറു നോട്ടുകള്‍.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :