E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:15 AM IST

Facebook
Twitter
Google Plus
Youtube

More in Gulf This week

നാടൻ തലപ്പന്ത് കളിയുടെ പ്രവാസക്കാഴ്ചകള്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പക്ഷേ ഇന്ത്യന്‍ സൂപ്പര്‍ ലീഗും പ്രീമിയര്‍ ലീഗും എല്ലാ കളം കയ്യടക്കും മുന്പ് മലയാളികള്‍ നെഞ്ചേറ്റിയ ഒരു പന്തുകളിയുണ്ട്.. നാടന്‍ പന്തുകളി... വേണമെങ്കില്‍ തിരുവിതാംകൂറിന്‍റെ ആസ്ഥാന വിനോദം എന്നുപോലും നമുക്ക് നാടന്‍ പന്തുകളിയെ വിളിക്കാം. നാടന്‍ പന്തുകളിയുടെ പ്രവാസ വിശേഷങ്ങളാണ് ഇനി

നാടന്‍ പന്തുകളി.... മധ്യതിരുവിതാംകൂറിന്‍റെ സ്വന്തം കളി.. ഗ്രാമങ്ങളുടെ നാട്ടുവിനോദം. കോട്ടയം ജില്ലയാണ് നാടന്‍ പന്തുകളിയുടെ കേന്ദ്രമെങ്കിലും ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ തുടങ്ങിയ സമീപ ജില്ലകളിലും ജനപ്രിയമാണ് ഈ വിനോദം.

തിരുവിതാംകൂറിന്‍റെ ഈ വിനോദത്തെ ഗള്‍ഫ് ലോകത്ത് അവതരിപ്പിക്കുകയാണ് കോട്ടയംകാരായ ഒരുപറ്റം സുഹൃത്തുക്കള്‍. നാടന്‍ പന്തുകളിയുടെ പ്രവാസത്തെ കുറിച്ച് പറയും മുന്പ് ഈ കളിയെ കുറിച്ച് രണ്ടുവാക്ക് പറയണം. തുകല്‍ കൊണ്ട് ഉണ്ടാക്കിയ പന്താണ് സാധാരണ ഉപയോഗിക്കുക. എണ്ണം പറഞ്ഞ് കൈകൊണ്ട് പന്ത് എറിഞ്ഞും കാല്‍ കൊണ്ട് അടിച്ചുമാണ് കളിക്കുന്നത്. പന്ത് എതിര്‍ ടീമിന്‍റെ  അതിര്‍ത്തിക്കപ്പുറത്തേക്ക് അടിച്ചുകളഞ്ഞാണ് എണ്ണം അഥവാ പോയിന്‍റ് നേടുന്നത്. 

മസ്കത്തിലെ ആംഫി തിയറ്ററിനു സമീപമുള്ള മൈതാനത്താണ് തലപ്പന്ത് കളിയുടെ പ്രവാസക്കാഴ്ചകള്‍ കാണാനാവുക. മൂന്നു വര്‍ഷം മുന്പാണ് കോട്ടയംകാരായ അഞ്ചു പേര്‍ ചേര്‍ന്ന് ഇവിടെ കളി തുടങ്ങിയത്. ഇന്ന് അറുപത് പേരിലധികമുള്ള വലിയ കൂട്ടായ്മയായി ഇത് വളര്‍ന്നു കഴിഞ്ഞു. മൂന്നു മാസം കൂടുന്പോഴുള്ള വെള്ളിയാഴ്ചകളിലാണ് മല്‍സരം. 

ഈ നാടന്‍ കളിയുടെ പെരുമയും പാരന്പര്യവും പ്രവാസികളുടെ കൂട്ടായ്മയും നിലനിര്‍ത്താന്‍ വേണ്ടിയാണ് ഒമാനിലെ പ്രവാസികള്‍ ഇത്തരമൊരു മല്‍സരത്തിന് തുടക്കമിട്ടത്. 

വലിയ സമ്മാനങ്ങളാണ് വിജയികളെ തേടിയെത്തുന്നത്. എവര്‍ റോളിങ് ട്രോഫിയും കാഷ് പ്രൈസുകളും മികച്ച താരങ്ങള്‍ക്കുള്ള സമ്മാനങ്ങളുമെല്ലാം ഈ മല്‍സരത്തിന്‍റെ വീറും വാശിയും കൂട്ടുകയാണ്

നാടന്‍ പന്തുകളിയോടുള്ള ഈ സ്നേഹത്തിന്‍റെ ആരംഭിച്ച ഈ കൂട്ടായ്മ ഇന്ന് ഒരു കുടുംബ കൂട്ടായ്മ എന്ന തലത്തിലേക്ക് വളര്‍ന്നു കഴിഞ്ഞു. ഗള്‍ഫിലെ കൂടുതല്‍ മൈതാനങ്ങളിലേക്ക് നാടന്‍ പന്തുകളിയാരവം ഉയര്‍ത്തുക എന്ന സ്വപ്നവുമായി ഇവര്‍ മുന്നോട്ട് പോവുകയാണ്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :