E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:15 AM IST

Facebook
Twitter
Google Plus
Youtube

More in Gulf This week

ഉയരത്തിൽ പറന്ന് യാത്രാക്കൂലി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഗള്‍ഫിലെ സ്കൂള്‍ അവധിക്കാലം കേരളത്തിലേക്ക് സര്‍വീസ് നടത്തുന്ന വിമാനക്കന്പനികള്‍ക്ക് ചാകരക്കാലമാണ്. പത്തിരട്ടി വരെയാണ് വിമാനക്കന്പനികള്‍ ഈ സമയങ്ങളില്‍ നിരക്കുയര്‍ത്തുന്നത്. തിരക്കില്ലാത്ത സമയത്ത് അഞ്ഞൂറും അറുനൂറും ദിര്‍ഹത്തിനു ലഭിക്കുന്ന ടിക്കറ്റുകള്‍ക്ക് അവധിക്കാലത്ത് മൂവായിരവും നാലായിരവും ദിര്‍ഹം വരെ നല്‍കണം. അതുകൊണ്ട് തന്നെ സ്കൂള്‍ അവധിക്ക് കുടുംബമായി നാട്ടിലേക്ക് പോകുന്ന ശീലം ഉപേക്ഷിക്കുകയാണ് സാധാരണക്കാരായ പ്രവാസി മലയാളികള്‍. കാരണം നാലു പേരടങ്ങുന്ന ഒരു കുടുംബത്തിന് സ്കൂള്‍ അവധിക്കാലത്ത് മാത്രം നാട്ടില്‍ പോയ് വരണമെങ്കില്‍ യാത്രാ ചെലവ് മാത്രം രണ്ടു ലക്ഷം രൂപയോളമാകും.

എന്തുകൊണ്ടാണ് അവധിക്കാലത്ത് മാത്രം നിരക്കുയരുന്നത്? ഡിമാന്‍ഡ് ആന്‍ഡ് സപ്ലൈ തത്വത്തിന്‍റെ അടിസ്ഥാനത്തിലാണ് ലോകമെങ്ങുമുള്ള വിമാനക്കന്പനികള്‍ ടിക്കറ്റ് നിരക്കുകള്‍ തീരുമാനിക്കുന്നത്. അതായത് തിരക്ക് കൂടുന്നതിന് അനുസരിച്ച് നിരക്കും കൂടും. വേനലവധിക്കാലത്ത് തിരക്ക് അതിന്‍റെ മൂര്‍ധന്യവസ്ഥയിലെത്തുന്പോള്‍ നിരക്കും അതനുസരിച്ച് ഉയരുന്നു. രാജ്യാന്തര ധാരണകള്‍ അനുസരിച്ചാണ് ടിക്കറ്റ് നിരക്കുകളുടെ നിര്‍ണയം എന്നതിനാല്‍ സര്‍ക്കാരുകള്‍ ഇക്കാര്യത്തില്‍ ഇടപെടുന്നതിന് ചില പരമിതികളുണ്ട്. എങ്കിലും നിരക്കു കുറയ്ക്കാന്‍ ചില കാര്യങ്ങള്‍ ചെയ്യാന്‍ സര്‍ക്കാരാനികും.

ഇന്ത്യയില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാന സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കുക എന്നതാണ് ഇതില്‍ പ്രധാനം. സീറ്റുകള്‍ വര്‍ധിപ്പിക്കുന്നതോടെ ഈ സെക്ടറുകളില്‍ കൂടുതല്‍ വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താനാകും. പുതിയ വിമാനങ്ങളും വിമാനക്കന്പനികളും എത്തുന്നതോടെ സപ്ലൈ കൂടുകയും ഡിമാന്‍ഡ് കുറയ്ക്കുകയും ചെയ്യാം. ഇതുവഴി ചെറിയ തോതിലെങ്കിലും നിരക്ക് പിടിച്ചു നിര്‍ത്താം. ഖത്തര്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ സീറ്റ് വിഹിതം വര്‍ധിപ്പിക്കണമെന്ന് പലതവണയായി ഇന്ത്യയോട് ആവശ്യപ്പെടുന്നു. പക്ഷേ ഗള്‍ഫ് രാജ്യങ്ങള്‍ അവരുടെ സീറ്റു വിഹിതം പൂര്‍ണമായി ഉപയോഗപ്പെടുത്തുന്പോള്‍ ഇന്ത്യ ഇക്കാര്യത്തില്‍ ഏറെ പിന്നിലാണ്. ഇന്ത്യന്‍ വിമാനക്കന്പനികള്‍ക്ക് അനുവദിച്ചിട്ടുള്ളതിന്‍റെ അറുപത് ശതമാനത്തോളം മാത്രമാണ് ഇപ്പോഴും ഉപയോഗപ്പെടുത്തുന്നത്. ഇന്ത്യയുടെ സീറ്റു വിഹിതം പൂര്‍ണമായി ഉപയോഗപ്പെടുത്താത്തതിന്‍റെ തിരിച്ചടി നേരിടുന്നത് സാധാരണക്കാരായ പ്രവാസികളാണ്.

ഡിമാന്‍ഡ് ആന്‍ഡ് സപ്ലൈ സംവിധാനത്തിനു പകരം കൂടിയ നിരക്കിനും കുറഞ്ഞ നിരക്കിനും പരിധി നിശ്ചയിച്ചു കൊണ്ടുള്ള വിലനിര്‍ണയ സംവിധാനമാണ് ഈ മേഖലയിലുള്ളവര്‍ മുന്നോട്ട് വയ്ക്കുന്ന മറ്റൊരു നിര്‍ദേശം.

കേന്ദ്രസര്‍ക്കാരിന്‍റെ പുതിയ വ്യോമയാന നയം ഗള്‍ഫ് മേഖലയിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ തുടങ്ങാന്‍ സഹായിക്കുമെന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ചൂണ്ടിക്കാണിക്കുന്നു. കൂടുതല്‍ ലോ ബജറ്റ് വിമാനക്കന്പനികള്‍ ഗള്‍ഫ് കേരള സെക്ടറില്‍ സര്‍വീസ് നടത്താന്‍ പുതിയ നയം വഴി വയ്ക്കും. ഈ സാഹചര്യം യാത്രനിരക്ക് കുറയുന്ന തരത്തില്‍ ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്.

കേരളത്തിന്‍റെ സ്വന്തം വിമാനക്കന്പനി എയര്‍ കേരളയാണ് കുറഞ്ഞ ചെലവിലുള്ള യാത്രയ്ക്കു മുന്നോട്ട് വയ്ക്കപ്പെടുന്ന ആശയം. വര്‍ഷങ്ങളായി ഫയലില്‍ ഉറങ്ങുന്ന എയര്‍ കേരള പദ്ധതി ചുവപ്പു നാടകള്‍ വിട്ട് പറന്നുയരാന്‍ സാധിക്കണം. വിദേശ സര്‍വീസ് ആരംഭിക്കുന്നതിനുള്ള ചട്ടങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഇളവ് അനുവദിച്ചതും എയര്‍ കേരളയ്ക്ക് പ്രതീക്ഷ നല്‍കുന്നു.

യാത്രാനിരക്ക് കുറയ്ക്കാനുള്ള ഇടപെടലുകള്‍ വേണമെന്ന പ്രവാസികളുടെ ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. കേന്ദ്രത്തിലും കേരളത്തിലും മാറി മാറി വന്ന സര്‍ക്കാരുകള്‍ പക്ഷേ ഇക്കാര്യത്തില്‍ കാര്യമായിട്ടൊന്നും ചെയ്തിട്ടില്ല. എങ്കിലും പ്രവാസികള്‍ ‌ കാത്തിരിക്കുകയാണ്, എന്നെങ്കിലും എന്തെങ്കിലും ഇടപടെലുണ്ടാകുമെന്ന പ്രതീക്ഷയില്‍.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :