കുറ്റിപ്പുഴ ക്രൈസ്‌റ്റ് രാജ് ഹൈസ്കൂളിലെ കുട്ടികളുടെ വിശേഷമാണ് നല്ലപാഠത്തിൽ ആദ്യം . പ്രകൃതിയോടിണങ്ങിയ ഒരുപാട് നല്ലപാഠം പ്രവർത്തനങ്ങളാണ് ഈ സ്കൂളിലുള്ളത്. അതായത് കുട്ടികൾക്ക് ഒരു ജൈവവൈവിധ്യ പാർക്കുണ്ട്, കുട്ടികൾ സ്കൂളിൽ കൃഷി ചെയ്യുന്നുണ്ട്. പക്ഷേ ഇതൊക്കെയാണെങ്കിലും ഇവരുടെ ഏറ്റവും പ്രധാനപ്പെട്ട നല്ലപാഠം പ്രവർത്തനം എന്നു പറയുന്നത് കുട്ടികൾ ഒരു കുട്ടിവനം സംരക്ഷിക്കുന്നുണ്ട്. ശരിക്കും പ്രകൃതിയെ കരുതലോടെ സംരക്ഷിക്കേണ്ട ഈ കാലഘട്ടത്തിൽ ഇവരുടെ നല്ലപാഠം പ്രവർത്തനങ്ങളെ എടുത്തുപറയേണ്ടതാണ്.
‘ഈ വഴിയിൽ’ കുരിയച്ചിറ സെൻറ് പോൾസ് പബ്ലിക് സ്കൂളിലെ വിദ്യാർത്ഥികൾ. സൈബർ സുരക്ഷ ബോധവൽക്കരണത്തിൻെറ ഭാഗമായി നല്ലപാഠം വിദ്യാർത്ഥികൾ ഒരു സർവ്വേ നടത്തി വീടിനടുത്തും സമീപപ്രദേശത്തുമുള്ള അയ്യായിരത്തിൽപരം ആളുകളെ ഉൾപ്പെടുത്തി നടത്തിയ സർവേയിൽ നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ സൈബർ ക്രൈമിനെക്കുറിച്ചുള്ള അറിവില്ലായ്മയാണ് സാധാരണക്കാരായ പലരും ഇതിലുൾപ്പെടാൻ കാരണമെന്ന് മനസ്സിലാക്കി.