ഓരോ ജില്ലയിലും നമ്മുടെ നല്ലപാഠം പ്രവർത്തകർ നിരവധി പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുകയാണ് , ഒന്നിനോടൊന്നു മികച്ച തീർത്തും വ്യത്യസ്തമായ പ്രവർത്തനങ്ങളാണ് അവർ കാഴ്ച വക്കുന്നത് , വിവിധ ജില്ലയിലെ നമ്മുടെ കൂട്ടുകാരുടെ നല്ലപാഠം പ്രവർത്തനങ്ങൾ കാണാം ഇന്ന് നല്ലപാഠത്തിലൂടെ
അടൂർ സെന്റ് മേരീസ് എംഎം യുപി സ്കൂളിലെ കൂട്ടുകാരുടെ വിശേഷം കാണാം ആദ്യം . സമൂഹത്തിലേക്ക് ഇറങ്ങിച്ചെന്നിട്ടുള്ള നല്ലപാഠം പ്രവർത്തനങ്ങൾക്ക് ആണ് ഇവിടുത്തെ കുട്ടികൾ ശ്രദ്ധ കേന്ദ്രികരിച്ചിട്ടുള്ളത് , സ്കൂളിന് പുറത്തുള്ള വീടുകളിൽ പച്ചക്കറി തൈകൾ നൽകുക, പുസ്തകം വിതരണം ചെയുക കൂടാതെ കെ എസ് ആർ ടി സി ബസ് സ്റ്റാന്റിനടുത് പപ്പായ തയ്യ്കൾ നട്ടുപിടിപ്പിക്കുക അങ്ങിനെ നിരവധി നല്ലപാഠം പ്രവർത്തനങ്ങൾ.
ജല സംരക്ഷണം ജീവ സംരക്ഷണം എന്ന നല്ലപാഠം ആശയം പ്രചരിപ്പിച്ചുകൊണ്ട് ശ്രീകൃഷ്ണ പുറം ശ്രീരാമജയം എ എൽ പി സ്കൂളിലെ വിദ്യാർത്ഥികളും രക്ഷിതാക്കളും നാട്ടുകാരും ചേർന്നുള്ള നല്ലപാഠം പ്രവർത്തനങ്ങളും കാണാം നല്ലപാഠത്തിൽ