കൂട്ടുകാരുടെ വിശപ്പറിഞ്ഞ് വിദ്യാർഥികൾ

SHARE

അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിവുള്ളവരാണ് കുട്ടികൾ, നമ്മുടെ നല്ലപാഠം കണ്ടാൽത്തന്നെ അത് മനസിലാകുന്ന കാര്യമാണ്. ഇത്തവണ കൊല്ലം ജില്ലയിലെ കുട്ടികളോടുകൂടെയാണ് നല്ലപാഠം. ഒരുപാട് വ്യത്യസ്തമായ പ്രവർത്തനങ്ങളാണ് ഇവിടുത്തെ കൂട്ടുകാർ ചെയ്യുന്നത്, അവരുടെ നല്ലപാഠം വിശേഷങ്ങൾ കാണാം ഇന്ന് .

കരുനാഗപ്പള്ളി എച് എസ് ഫോർ ഗേൾസിലെ കൂട്ടുകാരുടെ നല്ലപാഠം പ്രവർത്തനങ്ങളാണ് നല്ലപാഠത്തിൽ ആദ്യം , കഴിഞ്ഞ തവണ ജില്ലാതലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ സ്കൂളാണിത്. അതുകൊണ്ടു ഇത്തവണയും അവരുടെ നല്ലപാഠം പ്രവർത്തനങ്ങളിൽ പുറകിലേക്കല്ല എന്ന് ഉറപ്പാക്കികൊണ്ടാണ് പ്രവർത്തിച്ചു വരുന്നത് ഇത്തവണത്തെ അവരുടെ പ്രധാന നല്ലപാഠം പ്രവർത്തനം എന്നത് പ്രഭാത ഭക്ഷണ കൗണ്ടർ ആണ് , അതായത് കുട്ടികൾക്ക് പ്രഭാത ഭക്ഷണം സ്കൂളിൽ നിന്ന് കഴിക്കുവാനുള്ള ഒരു സൗകര്യം ഒരുക്കുകയാണ് ഇതിലൂടെ. ഇതുകൂടാതെ റേഡിയോ ക്ലബ്ബ് ഉണ്ട് , നിത്യ അങ്ങാടിയുണ്ട് രോഗികൾക്കു ചികിത്സ സഹായം നൽകുന്നുണ്ട് അങ്ങിനെ നിരവധി നല്ലപാഠം പ്രവർത്തനങ്ങൾ ഈ സ്കൂളിലെ കൂട്ടുകാർ കാഴ്ചവെക്കുന്നു  അതെല്ലാം നമുക്ക് കാണാം 

കൂടാതെ അതിരമ്പുഴ സെന്റ് മേരിസ് ഗേൾസ് ഹൈ സ്കൂളിലെ കൂട്ടുകാരുടെ നല്ലപാഠം വിശേഷങ്ങളും ഉണ്ട് 

MORE IN Nallapadam
SHOW MORE