മലയോരമേഖലയുടെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ പദ്ധതിയുമായി ഒരു പറ്റം വിദ്യാർഥികൾ. നല്ലപാഠം പദ്ധതിയുടെ ഭാഗമായാണ് കിണർ നിറയ്ക്കൽ പദ്ധതിയുമായി സ്കൂൾ വിദ്യാർഥികൾ മുന്നിട്ടിറങ്ങിയിരിക്കുന്നത്. മലപ്പുറം പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ വിദ്യാർഥികളാണ് മഴവെള്ളമുപയോഗിച്ച് കിണർ നിറച്ച് വേനൽക്കാലത്തേയ്ക്ക് കുടിവെള്ളം സൂക്ഷിച്ചു വയ്ക്കുന്നത്. പദ്ധതി വിജയമായതോടെ നാട്ടുകാരും വിദ്യാർഥികളുടെ സേവനം അഭ്യർഥിച്ച് രംഗത്തെത്തിയിട്ടുണ്ട്.