വീടു വയ്ക്കാന്‍ സ്ഥലമില്ലാതിരുന്ന സഹപാഠിയെ സഹായിക്കാന്‍ കുട്ടികളും അധ്യാപകരും ചേര്‍ന്ന് ഭൂമി വാങ്ങി നല്കി. തൃശൂര്‍ തൃപ്രയാര്‍ ചെമ്മാപ്പിള്ളി എ.എല്‍.പി. സ്കൂളിലെ വിദ്യാര്‍ഥികളുടേതാണ് ഈ നല്ലപാഠം. തൃപ്രയാര്‍ ചെമ്മാപ്പിള്ളി എ.എല്‍.പി. സ്കൂളിലെ വിദ്യാര്‍ഥികളായ ഷോണിനും റിഗിന്സിനും താമസിക്കാന്‍ നല്ല വീടില്ലായിരുന്നു. തൊഴുത്തു നവീകരിച്ചാണ് ഇരുവരും കഴിയുന്നതെന്ന് സഹപാഠികള്‍ മനസിലാക്കിയത് കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു.
.വീടുവയ്ക്കാന്‍ സ്ഥലം വാങ്ങി നല്കാന് അങ്ങനെയാണ് കുട്ടികള്‍ തീരുമാനിച്ചത്. സ്കൂളിലിലെ അസംബ്ലി വിളിച്ചു കുട്ടികള്‍ ഒരു തീരുമാനമെടുത്തു. ഇരുവര്‍ക്കും വീടുവയ്ക്കാന്‍ ഭൂമി വാങ്ങിനല്‍കുക. മുന്നൂറോളം കുട്ടികള്‍ക്കു നാണയങ്ങള്‍ സ്വരൂപിക്കാന്‍ പാത്രങ്ങളും വിതരണ ംചെയ്തു. കുരുന്നുകളുടെ സമ്പാദ്യവും പൂര്വവിദ്യാര്ഥികളുെ സഹായവും ഒത്തുചേര്‍ന്നതോടെ അഞ്ചു ലക്ഷമായി. ഈ തുക ഉപയോഗിച്ച് സ്കൂളിന് സമീപം നാലു സെന്റ് സ്ഥലം വാങ്ങി. ഭൂമി തീറെഴുതി വാങ്ങിയതിന്റെ രേഖകള്‍ സംവിധായകന് ഷൈജു അന്തിക്കാട് കൈമാറി. ഇനി വീടു നിര്‍മിക്കുകയാണ് അടുത്ത ലക്ഷ്യം. ഇതിനായി, ചിലര്‍ സഹായവാഗ്ദാനം നല്‍കിയിട്ടുമുണ്ട്.