വായനയുടെ മഹത്വം പകർന്ന് കൂട്ടുകാർ

SHARE

സമൂഹത്തിന് ഒരു പുതിയ പാഠം, പുതിയ സന്ദേശം പകരുകയാണ് നമ്മുടെ നല്ലപാഠം കുട്ടുകാർ, സ്കൂളിനുള്ളിൽ മാത്രം ഒതുങ്ങിനില്കുന്നതല്ല അവരുടെ നല്ലപാഠം പ്രവർത്തനങ്ങൾ. സമൂഹത്തിനു പുറത്തേക് ഇറങ്ങിച്ചെന്ന് സമൂഹത്തിന് മാതൃകയാകുന്ന ഒരുപാട് പ്രവർത്തനങ്ങളാണ് അവർ ചെയ്തുവരുന്നത് ,അതുകൊണ്ടുതന്നെ ഇതെല്ലം മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ പ്രചോദനം നൽകുന്നതാണ് .

ത്രിശൂർ പൊറത്തുശേരി മഹാത്മാ യു പി സ്കൂളിലെ കൂട്ടുകാരുടെ നല്ലപാഠം വിശേഷങ്ങളാണ് ഇന്ന് ആദ്യം, സ്കൂളിനകത്തു മാത്രമല്ല സമൂഹത്തിലേക്ക്‌ ഇറങ്ങിച്ചെന്ന് മാതൃകയാക്കാവുന്ന ഒരുപാട് പ്രവർത്തനങ്ങൾ ചെയ്തുവരുന്നു . കൂടാതെ ഇവരുടെ മാതാപിതാക്കൾക്ക് എൽ ഇ ഡി ബൾബ് നിർമാണത്തിൽ പരിശീലനം നൽകിവരുന്നു അതുപോലെതന്നെ സ്കോളിനു സമീപത്തെ വീടുകളിലെ കിണർ ശുചിയാകുന്നു അങ്ങിനെ നിരവധി നല്ലപാഠം പ്രവർത്തനങ്ങൾ 

പുസ്തകം തരുന്ന ജ്ഞാനം തേടി ഇറങ്ങിയവരാണ് കൂത്താട്ടുകുളം ഗവണ്മെന്റ് യു പി സ്കൂളിലെ കൂട്ടുകാർ അതിനായി ആദ്യം പുസ്തകങ്ങൾ തേടിപിടിക്കാൻ തീരുമാനിച്ചു , അങ്ങിനെ അവർ ശേഖരിച്ചത് മൂവായിരത്തി അറുനൂറ്റി പതിനൊന്നു പുസ്തകങ്ങൾ ക്ലാസ്മുറികളെ വായനശാലകളാകുവാനാണ് ഇവർ തീരുമാനിച്ചിരിക്കുന്നത് , എല്ലാ ക്ലാസ്സ്മുറികളിലും പുസ്തകങ്ങൾ വച്ച് ക്ലാസ് ലൈബ്രറികൾ ഉണ്ടാകുന്നു ഇതിനുള്ള പുസ്തകങ്ങൾക്കായി ആണ് അദ്ധ്യാപകരും കുട്ടികളും പുസ്തകശേഖരണം തുടങ്ങിയത് .. കാണാം കൊച്ചുകൂട്ടുകാരുടെ നല്ലപാഠം പ്രവർത്തനങ്ങൾ 

MORE IN Nallapadam
SHOW MORE