നല്ലപാഠം ട്വന്‍റി20 ചലഞ്ചില്‍ സിംപിള്‍ ടാസ്കുമായി മോഹൻലാൽ

SHARE

മനോരമ നല്ലപാഠം ട്വന്‍റി 20 ചലഞ്ചില്‍ ഇന്നതെ ടാസ്ക്ക് നടന്‍ മോഹന്‍ലാലാണ് നിര്‍ദേശിക്കുന്നത്. വളരെ സിംപിളായ ഒരു ടാസ്കാണ് ഇന്നത്തേത്, എവിടെയും എപ്പോഴും ആർക്കും ചെയ്യാവുന്നത് - പുഞ്ചിരിക്കുക! ഒരു ചെറു ചിരി കൊണ്ട് നമുക്കു ജീവിതമാകെ പ്രകാശം പരത്താൻ കഴിയും. പങ്കുവച്ചാൽ ഇരട്ടിക്കുന്നതാണ് സന്തോഷവും പുഞ്ചിരിയുമൊക്കെ. അതു കൊണ്ട്, നമുക്ക് ചിരിച്ചു തുടങ്ങാം. 

നിങ്ങൾ ചെയ്യേണ്ടത് ഇതാണ് - ഇന്നു സ്കൂളിൽ പോകും മുൻപ് ചിരിച്ചു കൊണ്ട് അമ്മയ്ക്കും അച്ഛനും മുത്തച്ഛനും മുത്തശ്ശിക്കും സഹോദരങ്ങൾ ഉണ്ടെങ്കിൽ അവർക്കും കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുക്കണം. സ്കൂളിലേക്കു പോകും വഴി മുതിർന്നവരെ കാണുമ്പോൾ ചിരിച്ചു കൊണ്ട് നമസ്തേയോ ഗുഡ് മോണിങ്ങോ പറയണം. സ്കൂളിലെത്തിയാൽ ടീച്ചർമാരോടും. ഇന്നത്തെ ദിവസം നിങ്ങളുടെ മുഖത്തു നിന്ന് പുഞ്ചിരി മായരുത്. 

തീർന്നില്ല - ഇന്നൊരു ദിവസം കൊണ്ട് അവസാനിക്കുന്നതല്ല ഈ ടാസ്ക്. നാളെ രാവിലെ ചിരിച്ചു കൊണ്ടേ ഉണരാവൂ. രാത്രി ഉറങ്ങാൻ കിടക്കുമ്പോഴേ മനസ്സിൽ അതുറപ്പിക്കണം. അങ്ങനെ എല്ലാ ദിവസവും. ചിരിച്ചു കൊണ്ടേയിരിക്കുക , പ്രകാശം പരത്തുക.

MORE IN Nallapadam
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.