1951ല്‍ ജവഹര്‍ലാല്‍ നെഹ്്റു ഉദ്ഘാടനം ചെയ്ത തിരുവനന്തപുരം മെഡിക്കല്‍ കോളജിനെ മികവിന്‍റെ കേന്ദ്രമാക്കുന്നതിനെക്കുറിച്ചാണ് 2017ല്‍ ആരോഗ്യമന്ത്രി പറയുന്നത്. ഇതേ ആശുപത്രിയുടെ മുന്നിലാണ് മൂന്നുമണിക്കൂര്‍ ആംബുലന്‍സിനുള്ളില്‍ കാത്തുകിടന്നശേഷം ചികില്‍സകിട്ടാതെ മുരുകന്‍ മരിച്ചത്. മികവിന്‍റെ കേന്ദ്രമായില്ലെങ്കിലും അത്യാവശ്യം ജീവന്‍ രക്ഷിക്കാന്‍ പറ്റുന്ന കേന്ദ്രമായെങ്കിലും ഈ സര്‍ക്കാര്‍ ആശുപത്രിയെ മാറ്റാന്‍ പറ്റാത്തത് എന്തുകൊണ്ടാണ്. മരിച്ചയാളുടെ കുടുംബത്തോട് മാപ്പു പറഞ്ഞാല്‍ തീരുമോ രാഷ്ട്രീയ നേതൃത്വത്തിന്‍റെ ഉത്തരവാദിത്തം? വെന്‍റിലേറ്ററിന്‍റെ സാങ്കേതികത്വം പറഞ്ഞ് ഒഴിയാനാകുമോ ആതുരസേവകര്‍ക്ക് ?
Advertisement