സോളര്‍ കമ്മീഷന് റിപ്പോര്ട്ടിന്മേലുള്ള നിയമനടപടിയോര്ത്ത് പുകയുകയാണ് കോണ്‍ഗ്രസ്. സര്‍ക്കാരാണെങ്കില്‍ ഒരു പഴുതുപോലും ഉണ്ടാവാതിരിക്കാന്‍ റിപ്പോര്‍ട്ടടക്കം പൂട്ടിക്കെട്ടി വച്ചിരിക്കുന്നു. തുടരന്വേഷണ ഉത്തരവിലും നടപടിയില്ല. നിയമസഭയില്‍ വയ്ക്കും മുമ്പ് സോളര്‍ റിപ്പോര്‍ട്ട് ആര്‍ക്കും നല്‍കില്ല എന്ന കടുംപിടുത്തം. റിപ്പോര്‍ട്ടിനായി നെട്ടോട്ടമോടുകയാണ് ഉമ്മന്‍ചാണ്ടിയും കൂട്ടരും. അതിനിടെ സംഭവം ഗൗരവമേറിയതെന്ന് സുധീരന്റെയും മറ്റും മുന്നറിയിപ്പും. എങ്കിലും റിപ്പോര്‍ട്ട് അതിരുകടന്നു എന്നതില്‍ ആക്ഷേപമുറപ്പിക്കുകയാണ് ആരോപണവിധേയര്‍. കൗണ്ടര്‍പോയിന്റ് ചോദിക്കുന്നു.. സോളര്‍ കമ്മീഷന് റിപ്പോര്‍ട്ട് കണ്ട സര്‍ക്കാരിനും കാണാത്ത പ്രതിപക്ഷത്തിനും എന്തേ ഒരേ ആത്മവിശ്വാസം ?
Advertisement