ഉന്നയിക്കപ്പെട്ട കുറ്റങ്ങളില്‍ ഒരു ശതമാനമെങ്കിലും തെളിഞ്ഞാല്‍ പൊതുരംഗത്തുണ്ടാകില്ലെന്ന് ഉമ്മന്‍ചാണ്ടി. പക്ഷേ ഈ ഉറപ്പും പോയന്റും കോണ്‍ഗ്രസിനില്ലെന്നതാണ് സോളര്‍ കൊടുങ്കാറ്റിന്റെ രണ്ടാംദിനം വ്യക്തമായത്. സി.പി.എം പക പോക്കുന്നുവെന്ന് പ്രതിപക്ഷനേതാവ്, രാഷ്ട്രീയപ്രേരിതമെന്ന് മറ്റു കോണ്‍ഗ്രസ് നേതാക്കള്‍, ടി.പി.കേസ് ഒത്തുതീര്ത്തുകൊടുത്തതിനു കിട്ടിയ പ്രതിഫലമെന്ന് വി.ടി.ബല്‍റാം. കമ്മിഷന് റിപ്പോര്‍ട്ടില്‍ തുടര്‍നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുമ്പോള്‍ പ്രതിരോധത്തിന്റെ ആകെച്ചിത്രം ഇതാണ്. കൗണ്ടര്‍പോയന്റ് ഉന്നയിക്കുന്നു. സോളര്‍ റിപ്പോര്‍ട്ട് പുറത്തു വന്നാല്‍ എന്തു സംഭവിക്കുമെന്നാണ്?
Advertisement