സോളർ റിപ്പോർട്ട് ഇനിയും മറയ്ക്കണോ ?

SHARE

സോളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ പിണറായി സര്‍ക്കാര്‍ നടപടിയെടുത്തതിലെ അതൃപ്തി പരസ്യമാക്കിയ അന്വേഷണസംഘം മുന്‍ തലവന്‍ ഡിജിപി ഹേമചന്ദ്രന്റെ വാക്കുകളാണ് ആദ്യം കേട്ടത്. അന്വേഷണ കമ്മിഷനും അന്വേഷണ സംഘവും തമ്മില്‍ പ്രശ്നങ്ങളുണ്ടായിരുന്നു എന്ന് അദ്ദേഹം വെളിപ്പെടുത്തുന്നു. ഉദ്യോഗസ്ഥരെ ബലിയാടാക്കരുത് എന്നാവശ്യപ്പെട്ട് ആഭ്യന്തരവകുപ്പിന് കത്തുനല്‍കിയശേഷമാണ് ഈ പ്രതികരണം. ഈ കത്ത് ഗൗരവമുള്ളതാണെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് ആവശ്യമെങ്കില്‍ റിപ്പോര്‍ട്ട് സഭയില്‍ വയ്ക്കാന്‍ പ്രത്യേക സമ്മേളനം വിളിക്കണമെന്ന് ആവശ്യപ്പെട്ടു. അപ്പോള്‍ ചിത്രം വ്യക്തമാണ്. റിപ്പോര്‍ട്ടിലെന്ത് എന്ന് അറിയേണ്ടത് രാഷ്ട്രീയനേതൃത്വത്തിന്റെ മാത്രം ആവശ്യമല്ല. ഇനിയുമെന്തിന് വൈകണം ഭാഗികമായി പുറത്തുവിട്ട കമ്മിഷന്‍ കണ്ടെത്തല്‍ പരസ്യമാക്കാന്‍? 

MORE IN Counter Point
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.