കള്ളക്കടത്തുകാരും ഭരണമുന്നണിയുമായുള്ള ബന്ധത്തിന്‍റെ ആഴമെത്ര?

Thumb Image
SHARE

ആഡംബരവും കള്ളക്കടത്തുമൊന്നും തെറ്റെന്ന് ഇടതുമുന്നണിയുടെ ജനപ്രതിനിധികള്‍ക്ക് തോന്നുന്നേയില്ല. ജനങ്ങളെല്ലാം ആഡംബരപ്രിയരും ആഡംബരത്തില്‍ ജീവിക്കുന്നവരുമാണെന്ന്  എംഎല്‍എ പറയുന്നത് പോഷകാഹാരക്കുറവു മൂലം കുഞ്ഞുങ്ങള്‍ മരിക്കുന്ന ഒരു സംസ്ഥാനത്താണ്. കയറിക്കിടക്കാന്‍ വീടോ ഒരിക്കലെങ്കിലും വയര്‍ നിറച്ച് ഭക്ഷണം കഴിക്കാനുള്ള കഴിവോ ഇല്ലാത്ത ആയിരങ്ങള്‍ ഈ നാട്ടിലുണ്ടെന്ന് ഒരു പക്ഷെ എംഎല്‍എക്കറിയാത്തതാവാം.  ഇപ്പറഞ്ഞ കാരാട്ട് റസാഖ് എംഎല്‍എയുടെ മറ്റൊരു ചിത്രം കൂടി ഇന്ന് മാധ്യമങ്ങള്‍ക്ക് ലഭിച്ചു. ചിത്രത്തില്‍ അദ്ദേഹത്തോടൊപ്പമുള്ളത്   കള്ളക്കടത്തുകേസിലെ പിടികിട്ടാപ്പുള്ളി അബു ലെയ്സാണ്.  കുന്നമംഗലം എംഎല്‍എ പി.ടി.എ.റഹീമും ചിത്രത്തിലുണ്ട്.  കൗണ്ടര്‍ പോയന്‍റ് പരിശോധിക്കുന്നു,  കള്ളക്കടത്തുകാരും ഭരണമുന്നണിയുമായുള്ള ബന്ധത്തിന്‍റെ ആഴമെത്ര?

MORE IN COUNTER POINT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.