ഇന്നലെ രാത്രി കേരളത്തിന്റെ തലസ്ഥാനത്തെ കലാപഭൂമിയാക്കിയതിന് സിപിഎമ്മിനോ ബിജെപിക്കോ, ആര്‍ക്കാണ് ഒന്നാംനമ്പര്‍ ഉത്തരവാദിത്തം? വീടുകള്‍ ആക്രമിച്ച്, ഭീതിവിതച്ച് അഴിഞ്ഞാടിയ സംഘം എന്താണ് കേരളത്തോട് പറയുന്നത്? കണക്കെല്ലാം അപ്പപ്പോള്‍ തീര്‍ത്തുതന്നെ ഞങ്ങള്‍ മുന്നോട്ടുപോവുമെന്നോ? എങ്കിലെന്തിനാണ് ഇന്നാട്ടില് പൊലീസും നിയമവുമെല്ലാം? ഇന്നലത്തെ രാത്രിയിലെ വലിയ സംഭവങ്ങളിലേക്കുള്ള പ്രകോപനം സൃഷ്ടിച്ചതാര്? അക്രമിസംഘത്തിന് മുന്നില്‍ പൊലീസുകാര്‍ വെറും കാഴ്ചക്കാരായത് യാദൃശ്ചികമോ? പാര്‍ട്ടി ഓഫിസ് ആക്രമണത്തെ തള്ളിപ്പറഞ്ഞ് അക്രമികളെ സസ്പെന്‍ഡ് ചെയ്താല്‍ അവിടെ തീരുമോ? തീരണോ പ്രശ്നങ്ങള്‍ ?
Advertisement