ഫെബ്രുവരി പതിനേഴിന് അങ്കമാലിയില്‍നിന്ന് തുടങ്ങി കൊച്ചി നഗരംവരെയെത്തിയ ഒരു ആക്രമണം, അത് കേട്ടുള്ള ഞെട്ടല്‍ കേരളം മറന്നിട്ടില്ല. പള്‍സര്‍ സുനി മുഖ്യപ്രതിയായി കുറ്റപത്രം സമര്‍പ്പിച്ച കേസ്. സുനിക്ക് പിന്നില്‍ ആരെന്ന ചോദ്യങ്ങള്‍ ഇപ്പോഴും കെട്ടടങ്ങിയിട്ടുമില്ല. കേസില്‍ ബ്ലാക്മെയിലിങ്ങിന് ശ്രമമെന്ന് ആരോപിച്ച് നടന് ദിലീപും സുഹൃത്ത് നാദിര്‍ഷായും ചിലത് വെളിപ്പെടുത്തിയ ദിവസമാണ് ഇന്ന്. സുനിയുടെ ഒപ്പമുണ്ടായിരുന്ന ആളെന്ന് പറഞ്ഞ് ഫോണില്‍ ഒന്നരക്കോടി രൂപ ആവശ്യപ്പെട്ടെന്ന് ആരോപണം. സുനി ജയിലില്‍നിന്ന് ദിലീപിന് അയച്ചത് എന്നപേരിലൊരു കത്തും ഇന്ന് പുറത്തുവന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഇനി വെളിപ്പെടാന്‍ എന്തൊക്കെ? ദിലീപ് വെളിപ്പെടുത്തുന്നതും സുനിയുടേത് എന്ന പേരിലെ കത്തും ഈ കേസിനെ ഏതുദിശയില്‍ നയിക്കും?
Advertisement