രണ്ട് മുഖങ്ങള്‍. ജിഷ്ണു പ്രണോയ് എന്ന, മൂന്നുമാസം മുമ്പ് പൊലിഞ്ഞ ജീവന്റെ ഉറ്റവര്‍. നീതിതേടിപ്പോയി റോഡില്‍ വലിച്ചിഴയ്ക്കപ്പെട്ട അമ്മ സമരം നിര്‍ത്തിയാലേ ഭക്ഷണം കഴിക്കൂവെന്ന ദൃഡനിശ്ചയത്തില്‍ ജിഷ്ണുവിന്റെ അനിയത്തി അവിഷ്ണ. തിരുവനന്തപുരത്ത് ആശുപത്രിയിലും നിരാഹാരം തുടരുന്ന അമ്മയ്ക്ക് പറയാന്‍ ഒന്നേയുള്ളൂ. സമരത്തില്‍നിന്ന് പിന്നോട്ടില്ല. ഇന്നലത്തെ സംഭവത്തില്‍ പൊലീസിന് വീഴ്ചയില്ലെന്ന ഐജിയുടെ റിപ്പോര്‍ട്ടിലും തളരാനില്ലെന്ന പ്രഖ്യാപനംകൂടിയാണ് മഹിജയുടെ വാക്കുകളില്‍. എന്തുകൊണ്ടാണ് രോഹിത് വെമുലയെ കാണുന്ന, കനയ്യകുമാറിനെ കാണുന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ കണ്ണുകള്‍ നമ്മള് ഇപ്പോള്‍ കണ്ട മുഖങ്ങളില്‍ പതിയാത്തത്?
Advertisement