പ്രകൃതിയിൽ ലയിച്ച് ഒരു വീട്

SHARE

പച്ചപ്പിലേക്കും പ്രകൃതിയിലേക്കും നോക്കിയുള്ള ജീവിതം എല്ലാവരുടെയും സ്വപ്‌നമാണ്.  കാരണം മനസിന് വളരെ ശാന്തത നൽകുന്ന ഒന്നാണത്.  ശാസ്‌ ത്രീയമായി തെളിയിക്കപ്പെട്ട  കാര്യമാണ് പച്ചപ്പ്‌ മാത്രമല്ല അതിനോടൊപ്പം ഒരു ജല സാനിധ്യം കൂടി വരികയാണെങ്കിൽ അതിനു നിങ്ങളുടെ ജീവിതത്തിൽ ഒരുപാടു മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കും.  പലപ്പോഴും മനസിൻറെ പിരിമുറുക്കങ്ങളെയും നിങ്ങളുടെ അസുഹങ്ങളെയും വരെ മാറ്റുവാൻ സാധിക്കും.  അതുകൊണ്ടുതന്നെ നിങ്ങളുടെ വീടിനു ചുറ്റുമുള്ള ഭംഗിയുള്ള കാഴ്ചകളിലേക്ക് മിഴി തുറക്കുന്നതാവട്ടെ എപ്പോഴും നിങ്ങളുടെ വീടുകൾ.  കോട്ടയം ജില്ലയിലെ പാലായിലുള്ള സഞ്ജു ജോസഫിൻറെയും റോസ്‌മേരിയുടെയും പുതുമന എന്ന വീട് പാലാ ബേസ്ഡ് ആർക്കിടെക്ചർ ഫോർ മൈൻഡ് സ്‌കേപ്പ് ആർക്കിടെക്ട്സിലെ ആർക്കിടെക്ട് എം എം ജോസ് ആണ് ഈ വീട് ഡിസൈൻ ചെയ്തിരിക്കുന്നത്.

MORE IN Veedu
SHOW MORE