വീടിന് പുനർജന്മം; ചെലവ് 8 ലക്ഷം

veedu-23-9-17-1
SHARE

നശിപ്പിക്കാൻ ഏറെ എളുപ്പമാണ്. എന്നാൽ അതിനെ പുനർനിർമ്മിക്കുകയെന്നത് വളരെ പ്രയാസമേറിയ ഒരു കാര്യമാണ്. പലപ്പോഴും നാം നശിപ്പിച്ചു കളയുന്നത് നമ്മുടെ മുൻതലമുറകളുടെ ജീവിതത്തിനും സ്വപ്നത്തിനും വളർച്ചയ്ക്കുമെല്ലാം ദൃക്സാക്ഷിയായ നിർമ്മതികളെയാണ്.

veedu02

പലപ്പോഴും ഇത്തരം നിർമ്മിതികൾക്ക് പുനർനിർമ്മിക്കാനുളള പല സാധ്യതകളും കാണാറുണ്ട്. നിർമ്മാണ മേഖല ഇന്നു ചർച്ച ചെയ്യുന്ന വളരെ പ്രധാനപ്പെട്ട ഒരു വിഷയവും ഇത് തന്നെയാണ്. പുതിയ വീടിനെ കുറിച്ച് ആലോചിക്കുമ്പോൾ നിങ്ങളുടെ പഴയവീടിനെ നവീകരിക്കാൻ സാധ്യതയുണ്ടോയെന്ന് തീർച്ചയായും പഠിച്ചിരിക്കണം. ഉപേക്ഷിക്കപ്പെട്ടു കിടന്ന പൊളിച്ചു മാറ്റാൻ ആലോചിച്ചിരുന്ന ഒരു പഴയ വീടിന്റെ പുനർജന്മത്തിന്റെ കഥയാണ് ഇവിടെ പറയാൻ പോകുന്നത്. 

veedu04

നമുക്കുളള പഴയ വീടിനെ പൊളിച്ചു കളഞ്ഞ് പുതിയ വീടുകൾ നിർമ്മിക്കാനാണ് സാധാരണ ആളുകൾ ശ്രമിക്കാറുളളത്. പരമ്പരാഗത വീടുകളെ പരിപാലിക്കാനുളള ബുദ്ധിമുട്ടും  നവീകരിക്കുമ്പോൾ ഉണ്ടാകുന്ന ചെലവിന്റെ വർധനവും നമ്മൾ കാരണങ്ങളായി പറയാറുണ്ട്. ഈ കാലഘട്ടത്തിൽ മൂന്ന് തലമുറകൾ ജീവിച്ച് കൈമാറി വന്ന സ്വന്തം തറവാടിനെ വളരെ കുറഞ്ഞ ചെലവിൽ നവീകരിച്ച് കൊണ്ട് എല്ലാവർക്കും മാതൃകയായിരിക്കുകയാണ് മലപ്പുറം സ്വദേശിയായ പികെ സാബിർ.

veedu01

48 വർഷം പഴക്കമുളള തറവാട് പുനർനിർമ്മിക്കാൻ എട്ടുലക്ഷം മാത്രമാണ് ചെലവായതെന്നതും അഭിനന്ദിക്കാവുന്ന മാതൃകയാണ്. 

MORE IN Veedu
SHOW MORE