രണ്ടു വളഞ്ഞ മതിലുകളിൽ നിന്ന് രൂപമെടുത്ത വീട്

veedu-malappuram
SHARE

ആർക്കിടെക്ച്ചര്‍ ഒരു കലയാണ്. ഈ കല രൂപാന്തരപ്പെടുമ്പോൾ പരിഗണിക്കേണ്ട കാര്യങ്ങൾ നിർമ്മിക്കുന്ന സ്ഥലം അതിന്‍റെ ചുറ്റുപാട് , കാലാവസ്ഥ അതിലുപരി വീട്ടുകാരുടെ ആവശ്യങ്ങൾ എന്നിവയാണ്. ഈ എല്ലാ ഘടകങ്ങളും കൃത്യമായ അനുപാതത്തിൽ കൂടിച്ചേരുമ്പോഴാണ് ഒരു മികച്ച സൃഷ്ടിയുണ്ടാകുന്നത്. ഈ എല്ലാ ഘടകങ്ങളും കൂട്ടിച്ചേർക്കുമ്പോഴും ഏറ്റവും പ്രധാനപ്പെട്ട കാര്യം ഫങ്ഷണാലിറ്റി തന്നെയാണ്. 

മലപ്പുറം ജില്ലയിലെ മ‍ഞ്ചേരി കാരക്കുന്നിലുള്ള കുട്ടിമുഹമ്മദിന്‍റെയും നൂർജ്ജഹാന്‍റെയും ഒയാസിസ് എന്ന വീട് ഈ വിശേഷണങ്ങൾ എല്ലാം ഒത്തുച്ചേർന്ന ഒരു നിർമിതിയാണ്. ഏകദേശം ഒരു ഏക്കർ 8 സെന്റ് ഭൂമിയിൽ 8000 സ്ക്വയർഫീറ്റിലാണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. ഏകദേശം 5 മീറ്റർ വ്യത്യാസമുള്ള തട്ടുതട്ടായി നിൽക്കുന്ന ഒരു കോണ്ടൂർ പ്ലോട്ടായിരുന്നു ഇത്. ആ കോണ്ടൂറിന്‍റെ ഹൈറ്റ് ഡിഫറൻസിനെ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ടാണ് ഈ വീടിന്‍റെ ഡിസൈൻ ചെയ്തിട്ടുള്ളത്.  

MORE IN Veedu
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.