ഒന്നേകാൽ സെന്റിൽ 4 ബെഡ്റൂം വീട് 12 ലക്ഷം രൂപ ചിലവിൽ

SHARE

മലപ്പുറം ജില്ലയിലെ തെന്നലയിലാണ് ഈ അൽഭുത വീട്. ഹനീഫയ്ക്കും ഭാര്യ ഉമൈഭാനുവിനും വേണ്ടി കോട്ടക്കൽ പൂക്കിപറമ്പിലുള്ള ഡിസൈനർ പി എം സാലിം ആണ് കുറഞ്ഞ സ്ഥലപരിമിതിയിലും ഈ വീട് നിർമിച്ചത്. ഒന്നേകാൽ സെന്റിൽ രണ്ട് നിലകളിലായി 900 ചതുരശ്രയടി വിസ്തീർണമുണ്ട് ഈ വീടിന്. 3 സെന്റിൽ താഴെയുള്ള സ്ഥലങ്ങളിൽ പണിയുന്ന വീടിന് കെട്ടിട നിർമാണ ചട്ടങ്ങളിൽ ലഭിക്കുന്ന ഇളവുകൾ ഉൾപ്പെടുത്തിയാണ് ഈ വീടിന്റെ രൂപകൽപന. താഴത്തെ നിലയിൽ സിറ്റൗട്ട് , ലിവിങ്, ഡൈനിങ്, അടുക്കള, ഒരു അറ്റാച്ച്ഡ് ബെഡ്റൂം തുടങ്ങിയ സൗകര്യങ്ങളുണ്ട്. സ്റ്റെയർകേയ്സ് ലാൻഡിങ്ങിൽ ഒരു സ്റ്റഡി സ്പെയ്സിനുള്ള സൗകര്യവും കൂടാതെ മുകൾ നിലയിൽ മൂന്ന് ബെഡ് റൂമുകളുമാണ് ഈ വീട്ടിലുള്ളത്. നിർമാണവും ഫർണീഷിങ്ങും ഉൾപ്പെടെ ഈ വീടിന് ചെലവായതാകട്ടെ 12 ലക്ഷം രൂപയും. നാനോ ഹോം കാറ്റഗറിയിലെ ഒരു സൂപ്പർ സ്റ്റാറാണ് ഈ ബജറ്റ് വീട്. 

പി എം സാലിം

ഫോൺ 9947211689

MORE IN Veedu
SHOW MORE