കാറ്റും വെളിച്ചവും നിറയെ; ഏഴഴകുളള വീട്

veedu-new
SHARE

വീട് പണി ഒരാളുടെ ജീവിതത്തിലെ നിർണായകമായ കാര്യമാണ്. അത് കൊണ്ട് സമഗ്രമായ പഠനം നടത്തിയതിനു ശേഷമേ ഈ മേഖലയിലേയ്ക്ക് പ്രവേശിക്കാവു.വീട് പണിക്കു മുൻപേ തന്നെ വീടുപണിയുടെ ഓരോ ഘട്ടങ്ങളെ പറ്റിയും ഓരോ ഘട്ടങ്ങളിലുണ്ടാകാവുന്ന വെല്ലുവിളികളെയും പറ്റി കൃത്യമായ ഒരു ധാരണ ഉണ്ടാക്കണം. അത് നിങ്ങൾക്ക് വീട് മുൻപ് പണിതവരോടോ ഈ മേഖലയിൽ പ്രവർത്തിക്കുന്നവരോടോ ചോദിച്ച് മനസിലാക്കാം. വീട് പണിയെ പറ്റി കൃത്യമായി മനസിലാക്കുന്നത് കാര്യമായി ഗുണം ചെയ്യും. 

veedu02

എറണാകുളം ജില്ലയിലെ അങ്കമാലി കിടങ്ങൂരുളള മോഹൻ അയ്യപ്പന്റെയും ഗിരിജയുടെയും വീട്. കോൺസെപ്റ്റ് ഡിസൈൻ സ്റ്റുഡിയോയിലെ ഡിസൈനർ ഷിന്റൊ വർഗീസാണ് ഈ വീട് ഡിസൈൻ ചെയ്തിട്ടുളളത്. 

veedu-one

ഏകദേശം 23 സെന്റിൽ  3000 സ്വകയർ ഫീറ്റിലാണ് വീട് ഒരുക്കിയിരിക്കുന്നത്. വീടിന്റെ ഒരു വശത്തായിട്ടാണ് കാർപോർച്ച്. വീടിന് ചുറ്റം നിറയെ പച്ചപ്പാണ്. ഒരു വശത്ത് വയലുണ്ട്. പച്ചപ്പിന്റേയും ഭാഗിയുടെയും നടുവിലാണ് ഈ വീട്. സമകാലിക ശൈലിയിൽ ബോക്സ് പാറ്റേണിലാണ് എലിവേഷൻ.എഴടിയോളം വ്യത്യാസം വരുന്ന രണ്ട് തട്ടുകളിലായിട്ടാണ് പ്ലോട്ട് സ്ഥിതി ചെയ്യുന്നത്. 

MORE IN Veedu
SHOW MORE