ഷമ്മി തിലകനെ പുറത്താക്കിയിട്ടില്ലെന്ന് ‘അമ്മ’; വിശദീകരണം തേടും

നടൻ ഷമ്മി തിലകനെ പുറത്താക്കിയിട്ടില്ലെന്ന് താരസംഘടനയായ അമ്മ. ഷമ്മി തിലകനോട് വിശദീകരണം തേടുമെന്ന് അമ്മ ഭാരവാഹികള്‍. സംഘടനയെക്കുറിച്ച് മോശമായി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിന് ഷമ്മി തിലകനെ പുറത്താക്കണമെന്നാണ് ജനറല്‍ ബോഡിയില്‍ ഭൂരിപക്ഷ അഭിപ്രായമുണ്ടായത്. എന്നാല്‍ ഷമ്മിയുടെ ഭാഗം കൂടി കേട്ട ശേഷമായിരിക്കും നടപടിയെന്ന് സിദ്ദിഖ് പറഞ്ഞു. അന്തിമതീരുമാനമെടുക്കുക എക്സിക്യൂട്ടിവ് കമ്മിറ്റിയായിരിക്കും.   

അതേസമയം, വിജയ് ബാബുവിനെതിരായ പരാതി കോടതിയുടെ പരിഗണനയിലെന്ന് ഇടവേള ബാബു. കോടതി തീരുമാനം വരുംമുന്‍പ് എടുത്തുചാടി തീരുമാനമെടുക്കാനാകില്ല. അമ്മ ഒരു ക്ലബ് മാത്രമെന്ന് ഇടവേള ബാബു. മറ്റു ക്ലബുകള്‍ വിജയ് ബാബുവിനെ പുറത്താക്കിയിട്ടില്ലെന്നും ഇടവേള ബാബു പറഞ്ഞു. 

അതേസമയം, അമ്മയ്ക്ക് മാത്രമായി ഇനി ആഭ്യന്തര പരിഹാര സമിതിയില്ല. സിനിമയ്ക്ക മൊത്തമായി ഫിലിം ചേംബറിനു കീഴിയില്‍ ഒരു ഐസിസി. സമിതിയില്‍ അമ്മ പ്രതിനിധികളുണ്ടാകുമെന്ന് ഇടവേള ബാബു.