പീഡനക്കേസ്: പ്രജ്വൽ കീഴടങ്ങിയേക്കും; മംഗളൂരു വിമാനത്താവളത്തിലെത്തുമെന്ന് സൂചന

Prajwal-searching
SHARE

ലൈംഗിക പീഡനക്കേസില്‍ ഹാസൻ എം.പി പ്രജ്വൽ രേവണ്ണ കീഴടങ്ങിയേക്കും. യുഎഇയില്‍ നിന്ന് മംഗളൂരു വിമാനത്താവളത്തിലെത്തുമെന്നാണ് സൂചന. പ്രജ്വലിനെ  കണ്ടെത്താൻ ബ്ലൂ കോർണർ നോട്ടിസ് പുറത്തിറക്കാന്‍ ആലോചനയുണ്ട്. ലൈംഗിക പീഡനക്കേസില്‍ അറസ്റ്റിലായ പ്രജ്വലിന്റെ പിതാവ് എച്ച്.ഡി. രേവണ്ണയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. രേവണ്ണയുടെ ഭാര്യയെയും ചോദ്യംചെയ്തേക്കും.

ബ്ലൂ കോർണർ നോട്ടിസ് പുറത്തിറക്കുന്നതിനായി ഇന്റർപോളിനോട് ആവശ്യപ്പെടാൻ  പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചു. ഇന്റർപോളിന്റെ ഇന്ത്യയിലെ ഏജൻസിയായ സി.ബി.ഐക്ക് ഇതു സംബന്ധിച്ച അപേക്ഷ ഉടൻ നൽകും. പ്രത്യേക അന്വേഷണ സംഘത്തലവനെ ഇന്നലെ മുഖ്യമന്ത്രി സിദ്ധരാമയ്യ വിളിച്ച് അന്വേഷണ പുരോഗതി വിലയിരുത്തിയപ്പോഴാണ് ഇക്കാര്യം അറിയിച്ചത്. കുറ്റകൃത്യങ്ങൾ ചെയ്ത ശേഷം വിദേശങ്ങളിലേക്ക് രക്ഷപ്പെടുന്നവരെ കണ്ടെത്താൻ രാജ്യാന്തര തലത്തിൽ ഇറക്കുന്ന ലുക്ക് ഔട്ട് നോട്ടിസാണ് ബ്ലൂ കോര്‍ണര്‍ നോട്ടിസ്. 

Karnataka sex abuse cases: SIT arrests Revanna, seeks Interpol alert on son Prajwal

MORE IN BREAKING NEWS
SHOW MORE