നവകേരള ബസ് ആദ്യ സര്‍വീസ് തുടങ്ങി; കല്ലുകടിയായി വാതിലിന്റെ തകരാര്‍

navakerala-service
SHARE

കോഴിക്കോട് -ബെംഗളൂരു റൂട്ടില്‍ നവകേരള ബസ് സര്‍വീസ് തുടങ്ങി. പുലര്‍ച്ചെ നാലരയോടെ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ നിന്ന് പുറപ്പെട്ട ബസില്‍ 25 യാത്രക്കാരാണുള്ളത്. കന്നിയാത്രയില്‍ കല്ലുകടിയായി ബസിന്‍റെ മുന്‍വാതില്‍ തകരാറിലായി. എമര്‍ജന്‍സി എക്സിറ്റ് സ്വിച്ച് ഓണായിക്കിടന്നതാണ് കാരണം. ബത്തേരി ഗാര്യേജിലെത്തിച്ച്  തകരാര്‍ പരിഹരിച്ച് ബസ് യാത്ര തുടരുകയാണ്. കോഴിക്കോട് നിന്ന് യാത്ര ആരംഭിച്ച് അരമണിക്കൂറിനുള്ളില്‍ തന്നെ ബസിന്‍റെ മുന്നിലെ ഹൈഡ്രോളിക് ലിഫ്റ്റ് ഘടിപ്പിച്ചിട്ടുള്ള വാതില്‍ തുറന്നുപോയി. യാത്രക്കാരന്റ ബാഗിന്‍റെ വള്ളി ഉപയോഗിച്ച് വാതില്‍ കെട്ടിവച്ചായിരുന്നു ബത്തേരി വരെയുള്ള യാത്ര. മുക്കാല്‍ മണിക്കൂറോളം വൈകിയോടുള്ള ബസ് 12 മണിയോടെ ബെംഗളൂരുവിലെത്തും. രണ്ടരയ്ക്കാണ് തിരിച്ചുള്ളയാത്ര. 

Navakerala bus started its first service

MORE IN BREAKING NEWS
SHOW MORE