'ഏറ്റവും സന്തോഷം നൽകിയ പുരസ്കാരം: മുന്നോട്ടുള്ള യാത്രയ്ക്ക് കൂടുതൽ ഊർജ്ജം'; കുഞ്ചാക്കോ ബോബന്‍

മഴവില്‍ എന്റെർറ്റൈൻമെന്‍റ്സ് അവാര്‍ഡ്സ് 2023ന്‍റെ റിഹേഴ്സല്‍ ക്യാംപില്‍ വിശേഷങ്ങള്‍ പങ്കുവെച്ച് നടന്‍ കുഞ്ചാക്കോ ബോബന്‍. സംസ്ഥാന ഫിലിം അവാര്‍ഡ്സില്‍ മികച്ച നടനുള്ള ജൂറി പരാമര്‍ശം വളരെ സന്തോഷമുണ്ടാക്കിയെന്ന് താരം പറയുന്നു. ക്വാളിറ്റിയുടെ കാര്യത്തില്‍ ദേശീയ അന്തര്‍ ദേശീയ നിലവാരത്തില്‍ മലയാള സിനിമ എത്തി. മികച്ച അഭിനേതാക്കള്‍ക്കൊപ്പം തന്‍റെ പേരും പരാമര്‍ശിക്കപ്പെട്ടതില്‍ സന്തോഷമെന്ന് കുഞ്ചാക്കോ ബോബന്‍ പറയുന്നു. ‘എന്നാല്‍ താന്‍ കേസ് കൊട് സിനിമയ്ക്ക് 7 അവാര്‍ഡ് ലഭിച്ചു. അന്ന് വളരെ സന്തോഷം ലഭിച്ച ദിവസമായിരുന്നു. അഭിനയിച്ച മൂന്ന് സിനിമയ്ക്കുമായി 10 അവാർഡുകൾ ലഭിച്ചത് വലിയ ഭാഗ്യമായി കരുതുന്നു. അതിനായി നന്നായി ശ്രമിച്ചിട്ടുണ്ട്. ഇത് കൂട്ടായ്മയുടെ വിജയമാണ്.'

ചാവോർ, ഗര്‍ര്‍, എന്നിവയാണ് റിലീസിന് ഒരുങ്ങുന്ന സിനിമകള്‍. മുന്‍പ് പ്രേക്ഷകര്‍ കണ്ടിട്ടില്ലാത്ത രീതിയിലാണ് ചിത്രത്തിലെ കഥാപാത്രം അവതരിപ്പിച്ചിരിക്കുന്നത് എന്നും താരം പറയുന്നു. മനോരമയും താരസംഘടനയായ അമ്മയും സംയുക്തമായി നടത്തുന്ന മഴവില്‍ എന്റെർറ്റൈൻമെന്‍റ്സ് അവാര്‍ഡ്സ് 2023ന്‍റെ റിഹേഴ്സല്‍ ക്യാംപിലാണ് നടന്‍ വിശേഷങ്ങള്‍ പങ്കുവെച്ചത്.

Actor Kunchacko Boban talks on Films and Amma mazhzvil entertainment awards