കാത്തിരുന്ന കോംബോ! മമ്മൂട്ടി– ഗൗതം വാസുദേവ് മേനോന്‍ ചിത്രം അടുത്തമാസം

mammootty (2)
SHARE

ഗൗതം വാസുദേവ് മേനോന്‍ – മമ്മൂട്ടി കൂട്ടുകെട്ടില്‍ ആദ്യ മലയാള ചിത്രം എത്തുന്നു. മലയാളത്തില്‍ ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തിലാണ് നായകനായി മമ്മൂട്ടി വേഷമിടുന്നത്. മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നയന്‍താര നായികയാവുമെന്നാണ് സൂചനകള്‍.  

ജൂണ്‍ 10 മുതല്‍ ചിത്രത്തിന്‍റെ ഷൂട്ടിങ് ആരംഭിക്കും. മമ്മൂട്ടി ജൂണ്‍ 15ന് ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍ക്കൊപ്പം ചേരുമെന്നാണ് സൂചന. നേരത്തേ കമ്മിറ്റ് ചെയ്തിരുന്ന  മമ്മൂട്ടി- പൃഥ്വിരാജ് ചിത്രം മാറ്റിവെച്ചാണ് ഗൗതം വാസുദേവ് മേനോന്‍റെ ചിത്രത്തില്‍ മമ്മൂട്ടി നായകനായെത്തുന്നത്. 

MORE IN ENTERTAINMENT
SHOW MORE