'ഭഗവാനെ കാണാന്‍ വന്നതാ, ഒന്നു മാറിനില്ലെ‌ടോ'; ക്ഷേത്രത്തില്‍ തര്‍ക്കിച്ച് നടന്‍ വിനായകന്‍

oommen-chandy-vinayakan-iss
SHARE

പാലക്കാട് കല്‍പാത്തി ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതുമായി ബന്ധപ്പെ‌ട്ട് നടന്‍ വിനായകനും നാ‌‌‌‌ട്ടുകാരും തമ്മില്‍ തര്‍ക്കം. രാത്രി ക്ഷേത്രത്തിന്റെ നട അടച്ച ശേഷം കല്‍പ്പാത്തിയിൽ എത്തിയതായിരുന്നു നടൻ. തുടർന്ന് ക്ഷേത്രത്തിൽ പ്രവേശിക്കണം എന്ന് വിനായകൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ രാത്രി 11 മണി കഴിഞ്ഞതിനാൽ ക്ഷേത്രത്തിൽ പ്രവേശിക്കാൻ കഴിയില്ല എന്ന് സ്ഥലത്തുള്ള നാട്ടുകാർ അറിയിക്കുകയായിരുന്നു. ഇതോടെയാണ് തര്‍ക്കം ആരംഭിച്ചത്. സംഭവത്തിന്‍റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു. താന്‍ ഭഗവാനെ കാണാന്‍ വന്നതാണെന്നും ഒന്നു മാറിനില്ലെ‌ടോ എന്നും വിഡിയോയില്‍ വിനായകന്‍ പറയുന്നത് കേള്‍ക്കാം.

Dispute between Vinayakan and and natives

MORE IN ENTERTAINMENT
SHOW MORE